in , , ,

ഒഫീഷ്യൽ; ഇവാനാശാൻ പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും…

പരിശീലകൻ ഇവാൻ വുകമനോവിച്ചിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ് സഹ പരിശീലകനായ ഫ്രാങ്ക് ഡോവൻ. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.

ഫ്രാങ്കിന്റെ വരാൻ പോവുന്ന കരിയറിന് ബ്ലാസ്റ്റേഴ്‌സ് എല്ലാവിധ ആശംസകളും നേർന്നു. 56ക്കാരൻ 2022 മുതൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ഇവാനാശാനൊപ്പം ചേർന്ന് ഫ്രാങ്കിന് ബ്ലാസ്റ്റേഴ്‌സിനെ രണ്ട് സീസണിലും പ്ലേ ഓഫ്‌ യോഗ്യത നേടി കൊടുക്കാൻ സാധിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ മിഖായേൽ സ്റ്റാഹ്രെ കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫിലൊക്കെ മാറ്റം വരുമെന്ന് വെള്ളിപ്പെടുത്തിയിരുന്നു. ഒരു സഘം കോച്ചിംഗ് സ്റ്റാഫിനെ തന്നോടോപ്പം മിഖായേൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും പുതിയ പരിശീലകൻ പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ പുതിയ സഹ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയുടെ സുഹൃത്താവാൻ സാധ്യതയുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ പരിശീലകനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

കണ്ണുണ്ടായിട്ടും കണ്ടില്ല; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് 3 മലയാളി പ്രതിഭകളെ

ഉറപ്പായി; ദിമി ഇനി എതിരാളികളുടെ തട്ടകത്തിൽ; സൈനിങ്‌ പൂർത്തിയായതായി മാർക്കസ്