in , , , , , ,

CryCry LOLLOL LOVELOVE OMGOMG AngryAngry

കണ്ണുണ്ടായിട്ടും കണ്ടില്ല; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് 3 മലയാളി പ്രതിഭകളെ

ഫുട്ബോൾ പ്രതിഭകൾ ഒരുപാടുള്ള മണ്ണാണ് കേരളം. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ഉൾക്കൊള്ളുന്നതിനേക്കാൾ കൂടുതൽ സ്വീകരിച്ചത് ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളാണ്. ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനുമെല്ലാം കേരളത്തിലെ പ്രതിഭകളെ സ്‌കൗട്ട് ചെയ്ത് ടീമിലെത്തിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ പിന്നിലാണ്.

ഫുട്ബോൾ പ്രതിഭകൾ ഒരുപാടുള്ള മണ്ണാണ് കേരളം. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ഉൾക്കൊള്ളുന്നതിനേക്കാൾ കൂടുതൽ സ്വീകരിച്ചത് ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളാണ്. ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനുമെല്ലാം കേരളത്തിലെ പ്രതിഭകളെ സ്‌കൗട്ട് ചെയ്ത് ടീമിലെത്തിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ പിന്നിലാണ്.

ALSO READ: ദിമി പ്രതീക്ഷിക്കുന്ന പ്രതിഫലമത്രെ? ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത പ്രതിഫലമെത്ര?; പുതിയ വെളിപ്പെടുത്തലുമായി ആശിഷ് നെഗി

സഹൽ അബ്ദുൽ സമദ്, വിബിൻ മോഹൻ, രാഹുൽ കെപി, ഐമൻ, അസ്ഹർ, സച്ചിൻ സുരേഷ് തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിൻെറ സംഭാവനകളാണ് എന്ന് പറയുമ്പോഴും ബ്ലാസ്റ്റേഴ്‌സ് അവർക്ക് പോപ്പുലാരിറ്റി നൽകി എന്നല്ലാതെ ഈ പട്ടികയിലെ ഭൂരിഭാഗം താരങ്ങളെയും വളർത്തിയത് ബ്ലാസ്റ്റേഴ്‌സല്ല.

ALSO READ: ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

കേരളാ പോലീസ് അക്കാദമിയിൽ ഐഎം വിജയൻ എന്ന ഇതിഹാസ താരം കണ്ടെത്തിയ താരമാണ് വിബിൻ മോഹൻ, രാഹുൽ കെപിയാവട്ടെ എഐഎഫ്എഫ് എലൈറ്റ് അക്കാദിമിയുടെ പ്രോഡക്റ്റും. സഹലാവട്ടെ അൽ ഇത്തിഹാദ് അക്കാദമിയുടെയും കേരളാ സംസ്ഥാന ടീമിന്റെയും കണ്ടെത്തലാണ്. സച്ചിൻ സുരേഷ് സെപ്റ്റ് കാലിക്കറ്റിനേറെയും. ഇതിൽ ഐമൻ, അസ്ഹർ എന്നിവരെ വേണമെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ കണ്ടെത്തലായി കണക്ക് കൂട്ടാം. പ്രൊഫഷണൽ കരാർ നൽകി അവർക്ക് ടീമിൽ ഇടം കൊടുത്ത് അവർക്ക് പ്രശസ്തി നൽകി എന്നതൊഴിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ കണ്ടുപിടുത്തമായി ഈ പട്ടികയിലെ പലരെയും വിശേഷിപ്പിക്കാനാവില്ല.

ALSO READ: ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ഇന്നും മലയാളി ഫുട്ബോൾ പ്രതിഭകളുടെ കരുത്ത് ബ്ലാസ്റ്റേഴ്സിനെക്കാൾ മനസിലാക്കുന്നത് മറ്റു ഐഎസ്എൽ ക്ലബ്ബുകളാണ്. കഴിഞ്ഞ സീസണിൽ ഗോകുലം കേരളയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച നൗഫലിനെ സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയാണ് എന്നതോർക്കണം. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി താരങ്ങളായ നിലവിൽ മുത്തൂറ്റ് എഫ്എയുടെ താരങ്ങളായ സലാഹുദ്ധീൻ അദ്നാൻ, ആദിൽ അബ്ദുല്ല എന്നിവരെ മോഹൻ ബഗാൻ എന്ന ഇന്ത്യയിലെ വമ്പൻ ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. നിരവധി സീസണുകളിൽ ഇവരെ സ്‌കൗട്ട് ചെയ്താണ് സലാഹുദ്ധീൻ അദ്നാൻ, ആദിൽ അബ്ദുല്ല എന്നിവർക്ക് ബഗാൻ പ്രൊഫഷണൽ കരാർ നൽകുന്നത് എന്ന കാര്യം മതിയാവും ബ്ലാസ്റ്റേഴ്‌സ് മലയാളി പ്രതിഭകൾക്ക് നൽകുന്ന മുൻഗണനയെക്കാൾ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ നൽകുന്നുണ്ട് എന്ന് മനസിലാക്കാൻ.

ALSO READ; ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

നൗഫൽ പിഎൻ, സലാഹുദ്ധീൻ അദ്നാൻ, ആദിൽ അബ്ദുല്ല എന്നിവർ മികച്ച ഭാവി കണക്കാക്കുന്ന താരങ്ങളെയാണ്. ഇവർക്ക് പ്രൊഫഷണൽ കരാർ നൽകാനാവാത്തത് ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയാണ്. തീർന്നിട്ടില്ല, അലക്സ് സജി, മുഹമ്മദ് സല, അതുൽ ഉണ്ണികൃഷ്ണൻ, അമൻ സികെ, വിഷ്ണു പിവി ഇവരൊക്കെ നിലവിൽ കളിക്കുന്നത് മറ്റു ഐഎസ്എൽ ക്ലബ്ബുകളിലാണ്. ഇവർക്കാർക്കും ഒരു പ്രൊഫഷണൽ കരാർ നൽകാത്തത് ബ്ലാസ്റ്റേഴ്സിന് കണ്ണുണ്ടായിട്ടും കാണാത്തത് കൊണ്ടാണ്.

ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

വീണ്ടും വെടിയുതിർത്തു; ഡി മരിയക്കെതിരായ വധഭീഷണി കനക്കുന്നു; മെസ്സിയും സുരക്ഷിതനല്ല; പിന്നിൽ ലഹരി മാഫിയ?

ഒഫീഷ്യൽ; ഇവാനാശാൻ പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും…