in , , , , ,

CryCry OMGOMG LOLLOL LOVELOVE AngryAngry

യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

ട്രാൻസ്ഫർ മാർക്കറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടലുകൾ നടത്താൻ ആരംഭിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് ഇന്ന് പുറത്ത് വരുകയുണ്ടായി. പ്രമുഖ കായിക മാധ്യമായ സ്പോർട്സ് കീടയുടെ റിപ്പോർട്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ നടത്തിയതായി വ്യക്തമാക്കുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടലുകൾ നടത്താൻ ആരംഭിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് ഇന്ന് പുറത്ത് വരുകയുണ്ടായി. പ്രമുഖ കായിക മാധ്യമായ സ്പോർട്സ് കീടയുടെ റിപ്പോർട്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ നടത്തിയതായി വ്യക്തമാക്കുന്നത്.

പഞ്ചാബ് എഫ്സിയുടെ കൗമാര താരം ടെക്ച്ച അഭിഷേക് സിങ്ങിനെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻഫർ വിപണിയിൽ സ്വന്തമാക്കാൻ ശ്രമിച്ചത്. എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിലെ ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം പാളുകയാണുണ്ടായത്. താരത്തെ വിട്ട് കൊടുക്കാൻ പഞ്ചാബ് തയ്യാറാവാത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ പാളിയത്.

ALSO READ: ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത

ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഈസ്റ്റ് ബംഗാളും അഭിഷേക് സിംഗിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ രണ്ട് ഓഫറുകളും പഞ്ചാബ് തള്ളുകയായിരുന്നു. കേവലം 19 വയസ്സ് മാത്രം പ്രായമുള്ള അഭിഷേകിനെ പഞ്ചാബ് അവരുടെ ഭാവി താരമായാണ് കണക്കാക്കുന്നത്. അതിനാലാണ് ബ്ലാസ്റ്റേഴ്സിൻെറയും ഈസ്റ്റ് ബംഗാളിൻെറയും നീക്കങ്ങൾ പഞ്ചാബ് തള്ളിയത്.

ALSO READ: ഇവാനെ പോലെ വിശ്വസ്തനല്ല സ്റ്റാറേ; അങ്ങനെ പറയാൻ ഒരു കാരണമുണ്ട്…

പ്രതിരോധ നിരയിൽ ലെഫ്റ്റ് ബാക്ക്. റൈറ്റ് ബാക്ക് എന്നീ പൊസിഷനുകൾ കൈകാര്യം ചെയ്യുന്ന അഭിഷേക് കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി 12 മത്സരങ്ങൾ കളിച്ചിരുന്നു. ഇതിൽ രണ്ട് അസ്സിസ്റ്റും താരം തന്റെ പേരിലാക്കിയിരുന്നു.

ALSO READ: സ്റ്റാറേ യുഗം ആരംഭിക്കുന്നു; ആദ്യ താരം ഈ ആഴ്ച്ച എത്തും

2022 മുതൽ പഞ്ചാബിന്റെ ഭാഗമായ താരത്തിന് 2026 വരെ പഞ്ചാബിൽ കരാറുണ്ട്. താരത്തിൽ വലിയ ഭാവിയാണ് പഞ്ചാബ് കാണുന്നതിനാൽ താരത്തെ വിട്ട് കൊടുക്കാൻ പഞ്ചാബ് തയ്യാറാവില്ല.

മോഹൻ ബഗാനിൽ വിവാദം;ക്ലബ് വിടാൻ ഹ്യൂഗോ ബോമസ്

സഞ്ജുവിനെ വിമർശിച്ചവൻ ഒടുവിൽ സഞ്ജുവിനെ അംഗീകരിക്കുന്നു; ഇതിൽ കൂടുതൽ വേറെന്ത് വേണം