in , , , ,

LOVELOVE

സ്റ്റാറേ യുഗം ആരംഭിക്കുന്നു; ആദ്യ താരം ഈ ആഴ്ച്ച എത്തും

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള സൈനിങ്ങിന്റെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇത് വരെ നടത്തിയിട്ടില്ല. അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ദീർഘിപ്പിച്ച കാര്യം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൂടാതെ നവോച്ച സിംഗിനെ സ്ഥിര കരാറിൽ സ്വന്തമാക്കിയതും. ബാക്കിയൊക്കെ അനൗദ്യോഗിക വിവരങ്ങൾ മാത്രമാണ്.

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈയാഴ്ച ഒരു സൈനിങ്‌ നടത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ. എന്നാൽ ഏത് താരമാണ് എന്ന വിവരം മാർക്കസ് നൽകിയിട്ടില്ല.

ചിലപ്പോൾ എഫ്സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ നോഹ സദോയിയുടെ പ്രഖ്യാപനമായിരിക്കാം ഈ ആഴ്ച ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പോകുന്നത്. കാരണം നോഹയുമായി ബ്ലാസ്റ്റേഴ്‌സ് നേരത്തെ കരാർ പൂർത്തിയാക്കിയതായി മർക്കസ് അടക്കമുള്ള വിശ്വാസയോഗ്യമായ ഉറവിടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

മെയ് ഒന്നിനാണ് ഔദ്യോഗികമായി നോഹയുടെ കരാർ ഗോവയിൽ പൂർത്തിയാക്കുന്നത്. ഇതിന് പിന്നാലെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം.

അതേ സമയം പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സൈനിങാണ് ഇത്. അതിനാൽ ഈ സൈനിങ്ങോട് കൂടി ബ്ലാസ്റ്റേഴ്സിൽ സ്റ്റാറേ യുഗത്തിന് തുടക്കമാവും.

ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിച്ചതിന് പിന്നാലെ സൂപ്പർ താരം എതിരാളികളിലേക്ക്..

ദിമി എവിടേക്ക്;വമ്പന്മാര് നോട്ടമിട്ട ബ്ലാസ്റ്റേഴ്സ് മുൻ താരത്തിന്റെ കാര്യത്തിൽ ട്വിസ്റ്റ്