in , ,

LOVELOVE

സഞ്ജുവിനെ വിമർശിച്ചവൻ ഒടുവിൽ സഞ്ജുവിനെ അംഗീകരിക്കുന്നു; ഇതിൽ കൂടുതൽ വേറെന്ത് വേണം

നിരന്തരം സഞ്ജു വിമർശനം നടത്തുന്ന വ്യക്തിയാണ് ഗാവസ്‌കർ. എന്നാൽ മുംബൈയിൽ നിന്നുള്ള താരങ്ങൾക്ക് അദ്ദേഹം അകമഴിഞ്ഞ പിന്തുണയും നൽകാറുണ്ട്. സഞ്ജുവിനെ കാണുമ്പോൾ മാത്രമാണ് ഗവാസ്കറുടെ വിമർശനബുദ്ധി ഉയരാറുള്ളത്.

കായിക താരങ്ങൾ അവരുടെ പ്രകടനം അടിസ്ഥാനമാക്കി വിമർശനങ്ങൾക്ക് വിധേയമായെന്ന് വരാം. അതൊക്കെ സ്വാഭാവികമാണ്. നല്ല ഉദ്ദേശ ശുദ്ധിയോട് കൂടിയാണ് വിമർശിക്കുന്നതെങ്കിൽ ആ താരം മികച്ച പ്രകടനം നടത്തുമ്പോൾ അഭിനന്ദിക്കാനുള്ള മനസ്സും കാണിക്കണം.

പറഞ്ഞ് വരുന്നത് മലയാളി താരം സഞ്ജു സാംസണെ കുറിച്ചും മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കറെ കുറിച്ചുമാണ്. നിരന്തരം സഞ്ജു വിമർശനം നടത്തുന്ന വ്യക്തിയാണ് ഗാവസ്‌കർ. എന്നാൽ മുംബൈയിൽ നിന്നുള്ള താരങ്ങൾക്ക് അദ്ദേഹം അകമഴിഞ്ഞ പിന്തുണയും നൽകാറുണ്ട്. സഞ്ജുവിനെ കാണുമ്പോൾ മാത്രമാണ് ഗവാസ്കറുടെ വിമർശനബുദ്ധി ഉയരാറുള്ളത്.

എന്നാൽ സഞ്ജുവിനെ വിമർശിച്ച ഗവസ്കർക്ക് ഒടുവിൽ സഞ്ജുവിനെ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച 15 അംഗ സ്‌ക്വാഡിനെ ഗവാസ്കർ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന് സഞ്ജുവിനെ ഒഴിവാക്കാൻ കഴിഞ്ഞില്ല.

ഗവാസ്കര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹെന്‍റിച്ച് ക്ലാസനും നിക്കോളാസ് പുരാനുമൊപ്പം സഞ്ജുവിനും ഇടം നല്‍കിയിട്ടുണ്ട്.ഭൂരിഭാഗം പേരും തെരഞ്ഞെടുത്ത വിരാട് കോലി-സുനില്‍ നരെയ്ന്‍ സഖ്യം തന്നെയാണ് ഗവാസ്കറുടെ ടീമിലെയും ഓപ്പണര്‍മാരായി ഉള്ളത്.

ഗവാസ്കറുടെ 15 അംഗസ്‌ക്വാഡ് ഇപ്രകാരം: വിരാട് കോഹ്ലി, സുനിൽ നരേൻ, സായി സുദർശൻ, സഞ്ജു സാംസൺ, നിക്കോളാസ് പൂരൻ. ഹെൻറിച്ച് ക്‌ളാസെൻ, ആന്ദ്രേ റസ്സൽ, കുൽദീപ് യാദവ്, ബുംറ, പാറ്റ് കമ്മിൻസ്, നടരാജൻ, അഭിഷേക് ശർമ, ശിവം ദുബെ, ജഡേജ, അർശ്ദീപ് സിങ്.

https://www.instagram.com/p/C7f-pwKIyiV/?utm_source=ig_embed&utm_campaign=loading

യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

ഐഎസ്എല്ലിൽ താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യും