കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസിന് ചില സ്വഭാവ സവിശേഷതകളുണ്ട്. ടീമിന്റെ വിദേശ ട്രാൻസ്ഫറുകളിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ആളാണ് സ്കിങ്കിസ്. അതായത് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഒരു വിദേശ താരത്തെ എത്തിക്കുമ്പോൾ ആ താരത്തെ പറ്റിയുള്ള ഒരൊറ്റ വിവരം പോലും മാധ്യമങ്ങൾക്കോ പാപ്പരാസികൾക്കോ ചോർന്ന് പോകാതെയായിരിക്കും സ്കിങ്കിസ് കൈകാര്യം ചെയ്യുക.
അഡ്രിയാൻ ലൂണ, ദിമി തുടങ്ങിയ ഒട്ടനേകം വിദേശ താരങ്ങളെ സ്കിങ്കിസ് ടീമിലെത്തിച്ചത് ഈയൊരു രീതിയിലായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോൾ മാത്രമാണ് താരത്തെ പറ്റി ആരാധകർക്ക് അറിയാൻ കഴിയുന്നത്. ഇത്തരത്തിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സ്കിങ്കിസിന് യോജിച്ച പരിശീലകനായിരുന്നു ഇവാൻ വുകോമനോവിച്ച്.
കഴിഞ്ഞ 3 സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ വിദേശ ട്രാൻസ്ഫറുകളെ പറ്റി മാധ്യമങ്ങൾക്ക് മുമ്പിൽ ഒരൊറ്റ വാക്ക് പോലും ഇവാൻ സംസാരിച്ചിട്ടില്ല. സ്കിങ്കിസും ഇവാനും രഹസ്യ സ്വഭാവം നിലനിർത്തിയായിരുന്നു കഴിഞ്ഞ 3 സീസണിലും ഓരോ വിദേശ ട്രാൻസ്ഫറുകൾ നടത്തിയത്.
എന്നാൽ ഇവാനിൽ നിന്നും നേരെ വിപരീതമാണ് മൈക്കേൽ സ്റ്റാറേ. കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ മോർഗൻ എന്ന സ്വീഡിഷ് ചാനലിലെ പോഡ്‌കാസ്റ്റിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ ട്രാൻഫറിനെ പറ്റി സ്റ്റാറേ സംസാരിക്കുകയും റൂമർ ലിസ്റ്റിലെ മാഗ്‌നസ് എറിക്‌സണെ പറ്റി ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ 3 സീസണുകളിൽ പല മാധ്യമങ്ങൾക്കും അഭിമുഖം നൽകിയിട്ടും വിദേശ ട്രാൻഫറുകളെ പറ്റി ഒരക്ഷരം മിണ്ടാതെ സ്കിങ്കിസിന്റെ വിശ്വസ്ത കാത്ത ഇവാൻ ആശാനേ പോലെയല്ല, പുതിയ പരിശീലകൻ സ്റ്റാറേ..ചിലപ്പോൾ തുടക്കമായത് കൊണ്ടാവാം.