in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത

ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയുടെ പരിശീലകരുടെ പേരുകൾ പെട്ടെന്ന് ഓര്മിച്ചെടുക്കുകയാണെങ്കിൽ പലരും പറയുക മാർക്കോ മറ്റരാസി, ജോൺ ഗ്രിഗറി, ഒവൻ കോയൽ എന്നീ പേരുകളായിരിക്കും. കാരണം ഈ 3 പേരുകളാണ് ചെന്നൈയിൻ എഫ്സിയിൽ നിറഞ്ഞ് നിന്നത്.

ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയുടെ പരിശീലകരുടെ പേരുകൾ പെട്ടെന്ന് ഓര്മിച്ചെടുക്കുകയാണെങ്കിൽ പലരും പറയുക മാർക്കോ മറ്റരാസി, ജോൺ ഗ്രിഗറി, ഒവൻ കോയൽ എന്നീ പേരുകളായിരിക്കും. കാരണം ഈ 3 പേരുകളാണ് ചെന്നൈയിൻ എഫ്സിയിൽ നിറഞ്ഞ് നിന്നത്.

എന്നാൽ ബോസിഡർ ബാൻഡോവിച്ച് എന്ന പേര് ചെന്നൈയിൻ ആരാധകർ ഓർക്കാൻ ഇടയില്ല. കാരണം അദ്ദേഹത്തിൻറെ കീഴിൽ മോശം പ്രകടനമാണ് ചെന്നൈയിൻ കാഴ്ച്ച വെച്ചത്. 2021-22 സീസണിലായിരുന്നു അദ്ദേഹം ചെന്നൈയിനെ പരിശീലിപ്പിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ ചെന്നൈയിൻ മോശം പ്രകടനം കാഴ്ച്ച വെച്ചതോടെ ക്ലബ് ബാൻഡോവിച്ചിനെ പുറത്താക്കുകയും ചെയ്തു.

എന്നാൽ ആ ബാൻഡോവിച്ച് ഇപ്പൊ വേറെ ലെവലാണ്.സെർബിയൻ ക്ലബായ വോജ്‌വോഡിനയുടെ പരിശീലകനാണ് ഇപ്പോൾ ബാൻഡോവിച്ച്. കഴിഞ്ഞ സീസണിലാണ് അദ്ദേഹം സെർബിയൻ ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കുന്നത്.

അദ്ദേഹത്തിൻറെ കീഴിൽ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. 16 ടീമുകൾ മത്സരിക്കുന്ന സെർബിയൻ സൂപ്പർ ലീഗിൽ വോജ്‌വോഡിന കഴിഞ്ഞ 3 സീസണുകൾക്കിടയിൽ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന റാങ്കിങ്ങാണ് ഇത്.

തീർന്നില്ല, ക്ലബ്ബിനെ നാലാം സ്ഥാനത്തെത്തിച്ച് യൂറോപ്പ ലീഗിന്റെ പ്ലേ ഓഫ് സ്പോട്ടിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട് ബാൻഡോവിച്ച്.

ചരിത്രമെഴുതി ഖത്തർ ദേശീയ ഫുട്ബോൾടീമിലിടം നേടി പതിനേഴുകാരൻ മലയാളി 🔥

മോഹൻ ബഗാനിൽ വിവാദം;ക്ലബ് വിടാൻ ഹ്യൂഗോ ബോമസ്