അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്ന വിദേശ താരങ്ങളെ പറ്റിയുള്ള അപ്‌ഡേറ്റ് പുറത്ത് വിട്ട് മലയാള മാധ്യമമായ മാതൃഭൂമി. ക്രിസ്ത്യൻ ബാറ്റോച്ചിയോ ഉൾപ്പെടെ 4 താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ട്. ആ 4 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്
- ക്രിസ്ത്യൻ ബാറ്റോച്ചിയോ
കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടി കളിച്ച ഇറ്റാലിയൻ താരമാണ് ബാറ്റോച്ചിയോ. സീസൺ അവസാനത്തോടെ ചെന്നൈയിൻ വിട്ട താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി
- മാഗ്നസ് എറിക്സൺ
പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ചുമതലയേറ്റതിന് പിന്നാലെ ശക്തമായ ഉയർന്ന റൂമറാണ് സ്വീഡിഷ് താരം മാഗ്നസ് എറിക്സണിന്റെത്. സ്വീഡിഷ് ക്ലബ് ഡിഐഎഫിന് വേണ്ടി കളിക്കുന്ന താരം നേരത്തെ സ്റ്റാറേയ്ക്ക് കീഴിൽ കളിച്ചിരുന്നു.
ALSO READ: ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത
- ജാമി മക്ലാരൻ
എ ലീഗിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററായ ജാമി ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ താരത്തിനായി ഒരു സൗത്ത് ഇന്ത്യൻ ക്ലബും രംഗത്തില്ലെന്ന് നേരത്തെ മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വിരുദ്ധമായാണ് മാതൃഭൂമിയുടെ റിപ്പോർട്ട്.
ALSO READ; ഇവാനെ പോലെ വിശ്വസ്തനല്ല സ്റ്റാറേ; അങ്ങനെ പറയാൻ ഒരു കാരണമുണ്ട്…
- മറിൻ ജാക്കോലിസ്
കഴിഞ്ഞ സീസണിൽ എ ലീഗിൽ കളിച്ച ക്രൊയേഷ്യൻ മുന്നേറ്റ താരമാണ് ജാക്കോലിസ്. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയതായി നേരത്തെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. താരവും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
മാതൃഭൂമിയുടെ ലിങ്ക് ചുവടെ
https://www.mathrubhumi.com/sports/football/kerala-blasters-transfer-market-1.9597795