in , , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

പിന്നെയുള്ളത്, മിലോസ്, സെർണിച്ച്, ക്വമി പെപ്ര, ജോഷുവ സോട്ടിരിയോ, ലെസ്‌കോവിച്ച്, ഡൈസൂകി എന്നീ താരങ്ങളാണ്. ഇതിൽ മിലോസ് ഡ്രിങ്കിച്ച് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമി. കൂടാതെ സെർണിച്ച്, ക്വമി പെപ്ര എന്നിവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന വിദേശ താരങ്ങളുടെ കാര്യത്തിൽ ഇപ്പോൾ ലൂണയുടെ കാര്യത്തിൽ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുള്ളൂ. പുതിയ കരാർ അനുസരിച്ച് 2027 വരെ ലൂണ ബ്ലാസ്റ്റേഴ്സിലുണ്ടാകും. ലൂണയെ കൂടാതെ അടുത്ത സീസണിൽ ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള വിദേശ താരം നോഹ സദോയിയാണ്. നോഹയുടെ കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മാർക്കസിനെ പോലുള്ള മാധ്യമ പ്രവർത്തകർ നോഹയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തതായി ഉറപ്പിക്കുന്നുണ്ട്.

ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

പിന്നെയുള്ളത്, മിലോസ്, സെർണിച്ച്, ക്വമി പെപ്ര, ജോഷുവ സോട്ടിരിയോ, ലെസ്‌കോവിച്ച്, ഡൈസൂകി എന്നീ താരങ്ങളാണ്. ഇതിൽ മിലോസ് ഡ്രിങ്കിച്ച് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമി. കൂടാതെ സെർണിച്ച്, ക്വമി പെപ്ര എന്നിവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത

ഇതിൽ സെർണിച്ചിന് ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമുണ്ട്. എന്നാൽ താരത്തിന്റെ കരാർ മെയ് 31 ന് അവസാനിക്കും. ക്വമി പെപ്രയ്ക്കാവട്ടെ അടുത്ത സീസൺ വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. എന്നാൽ ഇരുവരെയും അടുത്ത സീസണിൽ ടീമിൽ ഉൾപ്പെടുത്തണോ എന്ന കാര്യം പുതിയ പരിശീലകനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസും തമ്മിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും.

ALSO READ: ഇവാനെ പോലെ വിശ്വസ്തനല്ല സ്റ്റാറേ; അങ്ങനെ പറയാൻ ഒരു കാരണമുണ്ട്…

മറ്റൊരു വിദേശ താരമായ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ലെന്നും റിപ്പോർട്ട് വന്നിരുന്നു. താരം ഇന്ത്യ വിടുകയാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനെന്നല്ല ഒരു ഐഎസ്എൽ ക്ലബിന് വേണ്ടിയും താരം കളിക്കില്ല.

ജാപ്പനീസ് താരം സകായ് അടുത്ത സീസണിൽ ഉണ്ടാവാനുള്ള സാധ്യതകളില്ല. ഏഷ്യൻ സൈനിങ്‌ എന്ന നിലയിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. എന്നാൽ അടുത്ത സീസൺ മുതൽ ഏഷ്യൻ സൈനിങ്‌ ഉണ്ടാവാൻ സാധ്യതയില്ല. അതിനാൽ സകായിയും ജോഷുവയും പുറത്ത് പോകാനുള്ള സാധ്യതകളുണ്ട്.

ഐഎസ്എല്ലിൽ താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യും

ബ്ലാസ്റ്റേഴ്സ് വിട്ടാലും ഐഎസ്എല്ലിലെ മികച്ച താരം ദിമ്മി തന്നെ