in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് വീണ്ടുമൊരു റൂമർ കൂടി സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയാണ്. എക്സ് പ്ലാറ്റ്ഫോമായ @thecounterberg ആണ് ഈ റൂമറിന്റെ പ്രധാന ഉറവിടം. ക്ലബ്ബുകൾക്ക് താരങ്ങളെ സ്വന്തമാക്കുമ്പോൾ നിരവധി താരങ്ങളെയും ഏജന്റുകളെയും ബന്ധപ്പെടും. അതിൽ നിന്നാണ് ഓരോ ക്ലബ്ബുകളും ഫിൽറ്റർ ചെയ്ത് താരങ്ങളെ സ്വന്തമാക്കുന്നത്. അതിനാൽ തന്നെയാണ് റൂമറുകളും സജീവമാകുന്നത്.

ALSO READ: ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

@thecounterberg ന്റെ അപ്‌ഡേറ്റ് പ്രകാരം ബ്രസീലിയൻ താരമായ വില്യൻ പോപ്പുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടക്കുന്നുവെന്നാണ് അഭ്യൂഹം. 30 കാരനായ താരം സെൻട്രൽ ഫോർവെർഡാണ്. പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ നേരത്തെ പരിശീലിപ്പിച്ച തായ് ലീഗിലാണ് താരം നിലവിൽ പന്ത് തട്ടുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ALSO READ; ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

തായ് ലീഗ് മുവാന്തോങ് യുണൈറ്റഡ് എഫ്സിയ്ക്ക് വേണ്ടി പന്ത് തട്ടുന്ന കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി 23 മത്സരങ്ങളിൽ നിന്ന് 17 ഗോളും 4 ആസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും.

ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

2022 ൽ ബ്രസീലിയൻ ക്ലബ് ചാപ്പകോസിന് വേണ്ടി കളിച്ച താരമാണ് വില്യൻ. നിരവധി ബ്രസീലിയൻ ക്ലബ്ബുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. സൗത്ത് കൊറിയ, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ചിട്ടുണ്ടെങ്കിലും തായ് ലീഗിലാണ് താരം മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ളത്.

ALSO READ: ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത

2020 മുതൽ 2022 വരെയും 2023-24 സീസണിലും തായ് ക്ലബ് മുവാന്തോങ് യുണൈറ്റഡ് എഫ്സിയ്ക്ക് വേണ്ടി കളിച്ച താരം അവർക്കായി 82 മത്സരങ്ങളിൽ നിന്നും 53 ഗോളുകൾ നേടിയിട്ടുണ്ട്.

മെസ്സിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ

ദിമി പ്രതീക്ഷിക്കുന്ന പ്രതിഫലമത്രെ? ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത പ്രതിഫലമെത്ര?; പുതിയ വെളിപ്പെടുത്തലുമായി ആശിഷ് നെഗി