in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ

2021 മുതൽ 2023 വരെ ലയണൽ മെസ്സി പന്ത് തട്ടിയത് ഫ്രഞ്ച് ക്ലബായ പാരിസ് സൈന്റ്റ് ജെർമൈനിൽ ആയിരുന്നു. 18 വർഷത്തെ ബാഴ്‌സ ജീവിതത്തിന് വിരാമമിട്ടാണ് മെസ്സി പിഎസ്ജിയിലെത്തിയത്. എന്നാൽ പിഎസ്ജിയിൽ അത്ര നല്ല കാലമല്ലായിരുന്നു മെസ്സിക്ക്. ഒടുവിൽ പിഎസ്ജി വിട്ട് അമേരിക്കയിലെത്തിയ മെസ്സിക്ക് അവിടെ രാജകീയ സ്വീകരണം ലഭിക്കുകയും ചെയ്തു.

എന്നാലിപ്പോൾ മെസ്സി പാരിസ് നഗരത്തിലേക്ക് മെസ്സി വീണ്ടും തിരിച്ചെത്താനുള്ള സാദ്ധ്യതകൾ വർധിച്ചിരിക്കുകയാണ്. എന്നാൽ പിഎസ്ജിക്ക് വേണ്ടി കളിക്കാനല്ല മെസ്സി പാരിസ്സിലെത്തുക. പകരം ജൂണിൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കാനാണ് മെസിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ നടക്കുന്നത്.

പാരിസ് ഒളിമ്പിക്സിൽ ഫുട്ബോൾ വിഭാഗത്തിലേക്ക് അർജന്റീന യോഗ്യത നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ അണ്ടർ 23 ടീമിന് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളു. എന്നാൽ അണ്ടർ 23 ടീമിൽ 3 സീനിയർ താരങ്ങളെ ടീമുകൾക്ക് ഉൾപ്പെടുത്താമെന്ന നിയമം ഒളിമ്പിക്സിലുണ്ട്, ഈ നിയമത്തിലൂടെ മെസ്സിയെ പാരിസ് ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് അണ്ടർ 23 ടീമിന്റെ പരിശീലകൻ മഷറാനോ.

എന്നാൽ ഒളിമ്പിക്സ് നടക്കുന്ന അതേ കാലയളവിലാണ് കോപ്പ അമേരിക്കയും നടക്കുന്നത്. അതിനാൽ മെസ്സി ഒളിമ്പിക്സ് ടീമിന് വേണ്ടി കളിക്കുമോ അതോ കോപ്പ അമേരിക്കയ്ക്ക് വേണ്ടി കളിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

അതേ സമയം മഷറാനോ മെസ്സിയുടെ സഹതാരമായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് താരത്തെ പാരിസിലെത്തിക്കാനുള്ള നീക്കത്തിലാണ് മഷറാനോ.

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ സെന്റർ ബാക്കുകൾ പുറത്തേക്ക്;പകരം പുതിയ താരങ്ങൾ

ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം