in , , , ,

LOLLOL CryCry

ദിമി പ്രതീക്ഷിക്കുന്ന പ്രതിഫലമത്രെ? ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത പ്രതിഫലമെത്ര?; പുതിയ വെളിപ്പെടുത്തലുമായി ആശിഷ് നെഗി

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസ് അടുത്ത സീസണിൽ ക്ലബ്ബിനായി കളിക്കില്ല. താരം ബ്ലാസ്റ്റേഴ്‌സ് വിട്ടതായി താരം തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞെങ്കിലും താരം ഇത് വരെ പുതിയ ക്ലബ്ബിൽ എത്തിയിട്ടില്ല. ബ്ലാസ്റ്റേഴ്ണസാണെങ്കിൽ ദിമിക്ക് പകരക്കാരനെ തേടുന്ന തിരക്കിലുമാണ്. ഇതിനിടയിൽ ദിമിയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പുതിയ റിപോർട്ടുകൾ പുറത്ത് വരികയാണ്.

ALSO READ: ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം ടാക്സ് ഒഴിച്ച് 4 ലക്ഷം ഡോളറാണ് ദിമി പ്രതിഫലമായി പ്രതീക്ഷയുന്നത് എന്നുള്ളതാണ്. അത്തരത്തിലുള്ള ഒരു വേതന കരാറാണ് താരം ഇനി പ്രതീക്ഷിക്കുന്നത്. 4 ലക്ഷം ഡോളർ എന്ന് പറയുമ്പോൾ 3.3 കോടി ഇന്ത്യൻ രൂപ വരും.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

നെഗിയുടെ ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ദിമി അത്രയും വലിയ ഓഫർ ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിച്ച് കാണണം. ഇതിൽ കുറഞ്ഞ പ്രതിഫലമായിരിക്കാം ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഓഫർ ചെയ്തത്. അത് കൊണ്ടാവാം താരം ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്നാണ് ഈ റിപ്പോർട്ടിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

അതേ സമയം എഫ് സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച മൊറോക്കൻ താരം നോഹ സദോയിയ്ക്ക് പ്രതിവർഷം ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിക്കുന്ന പ്രതിഫലം 3 കോടി രൂപയാണെന്ന് റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. നോഹയെക്കാൾ ഉയർന്ന പ്രതിഫലമാണ് ലൂണയ്ക്കുള്ളത്.

ALSO READ: ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത

ലൂണയ്ക്കും നോഹയ്ക്കും ബ്ലാസ്റ്റേഴ്‌സ് നൽകിയ പ്രതിഫല കരാറിനേക്കാൾ കുറഞ്ഞ വേതനമായിരിക്കണം ബ്ലാസ്റ്റേഴ്‌സ് ദിമിക്ക് നൽകിയത്. ഇത് കൊണ്ടാവണം താരം ബ്ലാസ്റ്റേഴ്‌സ് വിട്ടത്.

ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി