in ,

വീണ്ടും വെടിയുതിർത്തു; ഡി മരിയക്കെതിരായ വധഭീഷണി കനക്കുന്നു; മെസ്സിയും സുരക്ഷിതനല്ല; പിന്നിൽ ലഹരി മാഫിയ?

നേരത്തെ മെസ്സിക്ക് നേരെയും ഇത്തരത്തിലുള്ള ഭീഷണി വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ ഭാര്യ അൻ്റൊണല റൊക്കൂസോയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ അജ്ഞാത സംഘം കഴിഞ്ഞ വർഷം വെടിയുർതിർത്തിരുന്നു. ഇത് മെസ്സിക്കുള്ള ഭീഷണിയായിരുന്നവെന്നും അന്താരാഷ്ട്ര മാധ്യമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

സമീപ കാലത്തായി കടുത്ത വധഭീഷണി നേരിടുകയാണ് അർജന്റീനൻ താരം ഏയ്ഞ്ചൽ ഡി മരിയ. നേരത്തെ, കഴിഞ്ഞ മാർച്ച് മാസത്തിൽ താരത്തിന്റെ വീടിന് മുന്നിൽ അക്രമി സംഘം ഭീഷണി കത്ത് വെയ്ക്കുകയും വെടിയുതിർക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസവും അക്രമി സംഘം റൊസാരിയോ നഗരത്തിൽ വെടിയുതിർക്കുകയും ഭീഷണി സന്ദേശം നൽകുകയും ചെയ്തതായാണ് റിപ്പോർട്ട്.

ALSO READ: മെസ്സിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ

ഇക്കഴിഞ്ഞ മാർച്ചിലാണ് ആദ്യ സംഭവം ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്. താരത്തിന്റെ വീടിന് മുന്നിൽ കാറിലെത്തിയ സംഘം ഒരു കുറിപ്പ് വെയ്ക്കുകയായിരുന്നു. ‘നിങ്ങളുടെ മകനോട് റൊസാരിയോയിലേക്ക് തിരികെ വരാതിരിക്കാൻ പറയൂ.. അവൻ റൊസാരിയോയിൽ തിരികെ വന്നാൽ നിങ്ങളുടെ ഒരു കുടുംബാംഗത്തെ ഞങ്ങൾക്ക് കൊല്ലേണ്ടി വരും..ഞങ്ങൾ കടലാസ്സ് കത്തെറിഞ്ഞ് ശീലിച്ചവരല്ല, മറിച്ച് മൃതദേഹങ്ങളും അക്രമ വസ്തുക്കളും എറിഞ്ഞ് ശീലിച്ചവരാണ്’ എന്നർത്ഥം വരുന്ന കുറിപ്പായിരുന്നു അന്ന് മരിയയുടെ വീട്ടിൽ അക്രമി സംഘം നൽകിയത്. പിന്നാലെ സംഘം കാറിൽ വെടിയുതിർത്ത് മടങ്ങുകയും ചെയ്തു.

ALSO READ: റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

ഇതിന് പിന്നാലെ ഡി മരിയ അർജന്റീനൻ ക്ലബായ റൊസാരിയോ സെൻട്രലിൽ വരുന്നെന്ന വാർത്തകൾ പ്രചരിച്ചതിനെ പിന്നാലെ ഡി മരിയയ്‌ക്കെതിരായ ഒരു ചുമർ ചിത്രവും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റൊസാരിയോ നഗരത്തിൽ വീണ്ടും വെടിയുതിർക്കുകയും ഭീഷണിക്കത്ത് ഉപേക്ഷിക്കുകയും ചെയ്തത്.

ALSO READ: 10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ

കാറിലെത്തിയ സംഘം വെടിയുതിർക്കുകയും ‘ ഞങ്ങൾ ഡി മരിയയ്ക്കായി കാത്തിരിക്കുന്നു’ എന്നെഴുതിയ കടലാസ്സ് ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മെസ്സിക്ക് നേരെയും ഇത്തരത്തിലുള്ള ഭീഷണി വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ ഭാര്യ അൻ്റൊണല റൊക്കൂസോയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ അജ്ഞാത സംഘം കഴിഞ്ഞ വർഷം വെടിയുർതിർത്തിരുന്നു. ഇത് മെസ്സിക്കുള്ള ഭീഷണിയായിരുന്നവെന്നും അന്താരാഷ്ട്ര മാധ്യമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: ഇന്ത്യയിൽ പന്ത് തട്ടിയ താരം ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാർ

എന്നാൽ താരങ്ങൾക്ക് നേരെയുള്ള ഈ വധഭീഷണിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പല മാധ്യങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ഇതിന് പിന്നിൽ ലഹരി സംഘമാണെന്നാണ് സൂചനനൽകുന്നത് . ലോകത്തിലെ ഏറ്റവും വലിയ കാർഷിക-തുറമുഖ ഹബ്ബുകളിലൊണ് റൊസാരിയോ എന്നാൽ ഇവിടെ നിന്ന് നിയമവിരുദ്ധമായി മറ്റു രാജ്യങ്ങളിലേക്ക് ലഹരി മരുന്നുകൾ അയക്കുന്നുണ്ട്.

പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചില റിപോർട്ടുകൾ കൂടി ചുവടെ നൽകുന്നു.

https://www.reuters.com/sports/soccer/argentinas-di-maria-threatened-by-drug-gangs-hometown-news-site-says-2024-03-25/

https://en.as.com/soccer/another-death-threat-could-affect-angel-di-marias-mls-decision-n/

https://edition.cnn.com/2024/03/29/sport/three-people-arrested-threatening-angel-di-maria-spt-intl/index.html

പണമെറിഞ്ഞ് ബ്ലാസ്റ്റേഴ്സ് ;റഡാറിലുളളത് നാല് ലോകോത്തര താരങ്ങൾ;❤️‍🔥

കണ്ണുണ്ടായിട്ടും കണ്ടില്ല; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് 3 മലയാളി പ്രതിഭകളെ