in , , , , ,

ദിമി ഇനി എതിരാളികളുടെ കൂടാരത്തിൽ; താരത്തിന്റെ പുതിയ തട്ടകം വെളിപ്പെടുത്തി മാർക്കസ്…

അങ്ങനെ ഒട്ടേറെ നാളുകളുടെ അഭ്യൂഹങ്ങൾക്ക് വിരാമം നൽകി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ദിമി ബ്ലാസ്റ്റേഴ്‌സ് വിട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.

ഇപ്പോളിത ദിമി ബ്ലാസ്റ്റേഴ്‌സ് വിട്ടത്തിന് പിന്നാലെ, ദിമിയുടെ പുതിയ തട്ടകം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ദിമി ഈസ്റ്റ്‌ ബംഗാളിൽ ചേർന്നിരിക്കുകയാണ്. താരം രണ്ട് വർഷ കരാറിലായിരിക്കും ഈസ്റ്റ്‌ ബംഗാളിൽ ചേരുക. ഇതുമായി ബന്ധപ്പെട്ടുള്ള പേപ്പർ വർക്കും ഫോർമാലിറ്റീസും പൂർത്തിയായി കഴിഞ്ഞു.

താരത്തിന് ഈസ്റ്റ്‌ ബംഗാളിനൊപ്പം ഏകദേശം നാല് കോടിയൊള്ളം പ്രതിഫലമായിരിക്കും ലഭിക്കുകയെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്തിരുനാലും ഇതുമായി ബന്ധപ്പെട്ടുള്ള ഓദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഉറപ്പായി; ദിമി ഇനി എതിരാളികളുടെ തട്ടകത്തിൽ; സൈനിങ്‌ പൂർത്തിയായതായി മാർക്കസ്

ദിമ്മി പോയ ഉടനെ തന്നെ ഐഎസ്എല്ലിലെ മൂല്യമുള്ള താരത്തെ ടീമിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ്