in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ദിമ്മി പോയ ഉടനെ തന്നെ ഐഎസ്എല്ലിലെ മൂല്യമുള്ള താരത്തെ ടീമിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ മാത്രം പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിൽ പതിനാറു ഗോളുകളിലും പങ്കാളിയായി. ലെഫ്റ്റ് വിങ്ങിൽ കളിച്ച് ഗോൾ നേടാനും അതുപോലെ തന്നെ ഗോളിന് വഴിയൊരുക്കാനും നോഹക്ക് കഴിയും.ദിമിക്ക് അതേ പോലെ പകരക്കാരനാവാൻ നോവക്ക് സാധിക്കും.

ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമ്മി ക്ലബ് വിട്ടപ്പോൾ തന്നെ ദിമ്മിയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ ഗോൾടിക്കാൻ ഇനി എഫ്സി ഗോവയുടെ സൂപ്പർ താരമുണ്ടാവും.

എഫ്സി ഗോവക്കായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നോവ സദോയി നിലവിൽ എഫ്സി ഗോവ വിട്ടിരുന്നു താരത്തിന്റെ പുതിയ തട്ടകം ബ്ലാസ്റ്റേഴ്സ് ആവുമെന്ന് മുമ്പേ വന്ന കാര്യമാണ്.ഇനി ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ വാർത്തകയാണ് ആരാധകർ കാത്തിരിക്കുന്നത്.

എന്തായാലും ഈയാഴ്‌ച നോഹ സദൂയിയുടെ ട്രാൻസ്‌ഫർ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊറോക്കൻ താരവും ഗോവയും തമ്മിലുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുകയാണ്. അതിനു ശേഷം ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഐഎസ്എല്ലിൽ മാത്രം പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിൽ പതിനാറു ഗോളുകളിലും പങ്കാളിയായി. ലെഫ്റ്റ് വിങ്ങിൽ കളിച്ച് ഗോൾ നേടാനും അതുപോലെ തന്നെ ഗോളിന് വഴിയൊരുക്കാനും നോഹക്ക് കഴിയും.ദിമിക്ക് അതേ പോലെ പകരക്കാരനാവാൻ നോവക്ക് സാധിക്കും.

ദിമി ഇനി എതിരാളികളുടെ കൂടാരത്തിൽ; താരത്തിന്റെ പുതിയ തട്ടകം വെളിപ്പെടുത്തി മാർക്കസ്…

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇത്തവണ ടീമിലെത്തുമോ?