in , , , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇത്തവണ ടീമിലെത്തുമോ?

കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് താരങ്ങൾക്ക് വേണ്ടി നിരന്തരം പരിശ്രമിക്കുന്ന വ്യക്തിയാണ്. 2022-23 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് അപോസ്റ്റലസ്‌ ജിയാനുവിനെയും വിക്ടർ മോങ്കിലിനെയും ടീമിലെത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇവർക്ക് വേണ്ടി കഴിഞ്ഞ സീസണുകളിൽ താൻ ശ്രമം നടത്തിയിരുന്നുവെന്നാണ്. ഇത്തരത്തിൽ മുൻ സീസണുകളിൽ ശ്രമിച്ച താരങ്ങൾക്ക് വേണ്ടി ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാൻ പറ്റുന്ന അനുയോജ്യനായ ഒരു താരമുണ്ട് ഇപ്പോൾ.

ALSO READ; ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

ഇത്തവണ ബെംഗളൂരു എഫ്സിയോട് വിട പറഞ്ഞ മോന്റിനഗ്രെനിയൻ താരം സ്ലാവ്‌കോ ഡാംജനോവിച്ചാണ് ആ താരം. ഡാംജനോവിച്ചിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയതായി കഴിഞ്ഞ സീസണിൽറിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ALSO READ: ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ടീമിലെത്തിക്കാൻ കഴിയാത്ത താരത്തെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ കഴിഞ്ഞ രണ്ട് സീസണുകളിലും നിർണായക സാന്നിധ്യമായിരുന്നു മാർകോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ടീമിലുണ്ടാവില്ല. താരം ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിനാൽ അടുത്ത സീസണിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കില്ല എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കൂടാതെ മറ്റൊരു പ്രതിരോധ താരമായ മിലോസ് ഡ്രിങ്കിച്ച് ക്ലബ് വിടുമെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ടും വ്യക്തമാക്കുന്നത്.

ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

അങ്ങനെയങ്കിൽ ഐഎസ്എല്ലിൽ കളിച്ച് പരിചയമുള്ള ഡാംജനോവിച്ച് ബ്ലാസ്റ്റേഴ്സിന് മുന്നിലെ മികച്ച ഓപ്‌ഷനാണ്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.അതേ സമയം 31 കാരനായ താരം 2021-22 സീസണിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിചിട്ടുണ്ട്. 2023 ൽ മോഹൻ ബഗാന് വേണ്ടി കളിക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ സെർബിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളിലും താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ വന്ന റിപ്പോർട്ട് ചുവടെ

ദിമ്മി പോയ ഉടനെ തന്നെ ഐഎസ്എല്ലിലെ മൂല്യമുള്ള താരത്തെ ടീമിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ്

കളി മതിയാക്കി; ഐഎസ്എല്ലിലെ മുൻ ഗോൾഡൻ ബൂട്ട് താരം ഇനി ഫിഫ ഒഫിഷ്യൽ ഏജന്റ്