in , , ,

LOVELOVE

കളി മതിയാക്കി; ഐഎസ്എല്ലിലെ മുൻ ഗോൾഡൻ ബൂട്ട് താരം ഇനി ഫിഫ ഒഫിഷ്യൽ ഏജന്റ്

2019- 20 സീസണിലാണ് താരം ഐഎസ്എല്ലിൽ ഗോൾഡൻ ബൂട്ടിന് അർഹനായത്. ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടിയാണ് താരം ആ സീസണിൽ കളിച്ചത്. തൊട്ടടുത്ത സീസണിൽ ജംഷദ്പൂർ എഫ്സിയിലേക്ക് പോയെങ്കിലും വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ചെന്നൈയിനിൽ തിരിച്ചെത്തുകയായിരുന്നു.

നെർജിസ് വാൽസ്കിസ്. ഈ പേര് ഐഎസ്എൽ പ്രേമികൾ പെട്ടെന്ന് മറക്കാൻ ഇടയില്ല. 3 വർഷത്തോളം ഇന്ത്യയിൽ പന്ത് തട്ടുകയും ഐഎസ്എല്ലിൽ ഗോൾഡൻ ബൂട്ട് ജേതാവാകുകയും ചെയ്ത താരമാണ് ഈ ലിത്വാനിയക്കാരൻ.

ALSO READ: കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇത്തവണ ടീമിലെത്തുമോ?

ഇപ്പോഴിതാ കളി മതിയാക്കി പുതിയ റോളിലേക്ക് മാറിയിരിക്കുകയാണ് ഈ 36 കാരൻ. ലിത്വാനിയൻ ക്ലബ് കൗനോ സാൽഗിരിസിന് വേണ്ടി കഴിഞ്ഞ സീസൺ കളിച്ച താരം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കളിക്കളത്തോട് വിട പറഞ്ഞത്.

ALSO READ: ഉറപ്പായി; ദിമി ഇനി എതിരാളികളുടെ തട്ടകത്തിൽ; സൈനിങ്‌ പൂർത്തിയായതായി മാർക്കസ്

കളത്തോട് വിട പറഞ്ഞെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയിലേക്ക് താരം തിരിഞ്ഞിരിക്കുകയാണ്. താരങ്ങളെ കൈ മാറുന്ന ഒരു ഏജന്റായാണ് താരത്തിന്റെ പുതിയ റോൾ. ഏജെന്റുകൾക്ക് ഫിഫയുടെ ചില മാർഗനിർദേശങ്ങളുണ്ട്. ആ നിർദേശങ്ങൾ പാലിക്കുന്നവർക്ക് മാത്രമാണ് ഫിഫ ഏജന്റ് ലൈസൻസ് നൽകുന്നത്.

ALSO READ: കണ്ണുണ്ടായിട്ടും കണ്ടില്ല; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് 3 മലയാളി പ്രതിഭകളെ

താരം ഇത്തരത്തിൽ ഫിഫയുടെ ഫുട്ബോൾ ഏജന്റാവാനുള്ള നിർദേശങ്ങൾ പൂർത്തിയാക്കിയതോടെ ഫിഫ താരത്തിന് ഔദ്യോഗിക ലൈസൻസും നൽകിയിരിക്കുകയാണ്. ഇനി ഫിഫ രാജ്യങ്ങളിലെ താരങ്ങളെ കൈമാറുന്ന പ്രാധാന ജോലിയയായിരിക്കും വാൽസ്കിസിന്.

ALSO READ: കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി

അതേ സമയം, 2019- 20 സീസണിലാണ് താരം ഐഎസ്എല്ലിൽ ഗോൾഡൻ ബൂട്ടിന് അർഹനായത്. ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടിയാണ് താരം ആ സീസണിൽ കളിച്ചത്. തൊട്ടടുത്ത സീസണിൽ ജംഷദ്പൂർ എഫ്സിയിലേക്ക് പോയെങ്കിലും വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ചെന്നൈയിനിൽ തിരിച്ചെത്തുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇത്തവണ ടീമിലെത്തുമോ?

വമ്പന്മാർ ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ വലിയവനെ കൊണ്ട് വന്നവൻ; ദിമിക്ക് പകരം വരാനിരിക്കുന്നത് അതിലും മികച്ചവൻ; പ്രതീക്ഷയായി സ്കിങ്കിസ്