in , , , ,

LOVELOVE LOLLOL AngryAngry

വമ്പന്മാർ ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ വലിയവനെ കൊണ്ട് വന്നവൻ; ദിമിക്ക് പകരം വരാനിരിക്കുന്നത് അതിലും മികച്ചവൻ; പ്രതീക്ഷയായി സ്കിങ്കിസ്

പെരേര ഡയസ്, അൽവാരോ വാസ്‌ക്കസ്, ഇപ്പോഴിതാ ദിമിയും. ടീമിന് വേണ്ടി ഗോളടിച്ച് കൂട്ടിയവരെയെല്ലാം കൈവിട്ട പതിവാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെത്. ഗോളടി മിഷനെയെല്ലാം ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടു എന്നത് ശെരി തന്നെ. പക്ഷെ ഓരോ തവണയും ഓരോ ഗോളടി വീരന്മാരും ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ മികച്ചവരെ കൊണ്ട് വന്ന ശീലമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റേത്.

പെരേര ഡയസ്, അൽവാരോ വാസ്‌ക്കസ്, ഇപ്പോഴിതാ ദിമിയും. ടീമിന് വേണ്ടി ഗോളടിച്ച് കൂട്ടിയവരെയെല്ലാം കൈവിട്ട പതിവാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെത്. ഗോളടി മിഷനെയെല്ലാം ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടു എന്നത് ശെരി തന്നെ. പക്ഷെ ഓരോ തവണയും ഓരോ ഗോളടി വീരന്മാരും ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ മികച്ചവരെ കൊണ്ട് വന്ന ശീലമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റേത്.

ALSO READ: കളി മതിയാക്കി; ഐഎസ്എല്ലിലെ മുൻ ഗോൾഡൻ ബൂട്ട് താരം ഇനി ഫിഫ ഒഫിഷ്യൽ ഏജന്റ്

കരോളിസ് ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റത്തിന് പിന്നാലെ അദ്ദേഹം ആദ്യ സീസണിൽ ടീമിൽ എത്തിച്ചത് ഇംഗ്ലീഷ് സ്‌ട്രൈക്കർ ഗാരി ഹൂപ്പറിനെയാണ്. ആദ്യം കുറച്ച് മങ്ങിയെങ്കിലും പിന്നീട് ഹൂപ്പർ ബ്ലാസ്റ്റേഴ്സിൽ തിളങ്ങി. ഗോളുകളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചില്ലെങ്കിലും ഹൂപ്പർ ഒരു ക്വാളിറ്റി സ്‌ട്രൈക്കർ തന്നെയായിയായിരുന്നു.

ALSO READ: കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇത്തവണ ടീമിലെത്തുമോ?

ഹൂപ്പർ ആ സീസണ് ശേഷം ക്ലബ് വിട്ടപ്പോൾ പകരം ഡയസിനെയും അൽവാരോ വാസ്‌കസിനെയും അദ്ദേഹം ടീമിലെത്തിച്ചു. ഇരുവരും മികച്ച പ്രകടനം കാഴ്ച്ച വെയ്കുകുകയും ഗോളുകൾ അടിച്ച് കൂട്ടുകയും ചെയ്തു. ഇരുവരും ക്ലബ് വിട്ടപ്പോൾ കരോലിസ് ദിമിയെ കൊണ്ട് വന്നു. ദിമി ക്ലബ്ബിന്റെ എക്കാലെത്തയും മികച്ച ടോപ് സ്കോററായി മാറുകയും ചെയ്തു.

ALSO READ: ഉറപ്പായി; ദിമി ഇനി എതിരാളികളുടെ തട്ടകത്തിൽ; സൈനിങ്‌ പൂർത്തിയായതായി മാർക്കസ്

ഓരോ ഗോളടി വീരന്മാരും ക്ലബ് വിടുമ്പോൾ അതിനേക്കാൾ മികച്ചവർ തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ വന്നിട്ടുള്ളത്. അതിനാൽ ദിമി ക്ലബ് വിടുമ്പോഴും അതിനേക്കാൾ മികച്ച സ്‌ട്രൈക്കറെ കരോലിസ് ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

ALSO READ: കണ്ണുണ്ടായിട്ടും കണ്ടില്ല; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് 3 മലയാളി പ്രതിഭകളെ

ഗോവയിൽ നിന്നുള്ള നോഹ സദോയി ദിമിയുടെ പകരക്കാരനെന്നാണ് പല ആരാധകരും കരുതുന്നത്. എന്നാൽ നോഹ ദിമിയുടെ പകരക്കാരനല്ല. ദിമിയുടെ പകരക്കാരൻ ഒരു സെന്റൽ ഫോർവെർഡ് തന്നെയായിരിക്കും.

ALSO READ: കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി

കളി മതിയാക്കി; ഐഎസ്എല്ലിലെ മുൻ ഗോൾഡൻ ബൂട്ട് താരം ഇനി ഫിഫ ഒഫിഷ്യൽ ഏജന്റ്

കൊച്ചിയിൽ വിദേശകൊടുങ്കാറ്റ് വീശിയടിക്കാൻ സമയമായി, തകർപ്പൻ ഫോറിൻ സൈനിങ്😍🔥