ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലുള്ള ചില വിദേശ താരങ്ങളെ ഒഴിവാക്കി പകരം പുതിയ വിദേശ സൈനിംഗ്സ് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന സൂപ്പർ വിദേശ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ നീക്കങ്ങൾ ഉണ്ടായിരുന്നു. മുംബൈ സിറ്റി എഫ് സി യുടെ സ്പാനിഷ് ഡിഫൻഡർ ടിരിക്കു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയത്.
Also Read – ഇത് കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ലട്ടോ!! എതിരാളികളും ഇങ്ങനെയാവുമെന്ന് കരുതിയില്ല..
കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ബംഗ്ലൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂര് എഫ് സി എന്നി ടീമുകളും ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം ക്ലബ്ബുമായി കരാർ അവസാനിക്കുന്ന സ്പാനിഷ് താരത്തിനെ പുതിയ കരാർ നൽകി ക്ലബ്ബിൽ നിലനിർത്താനുള്ള മുംബൈ സിറ്റിയുടെ നീക്കങ്ങൾ ഫലിച്ചു തുടങ്ങിയിട്ടുണ്ട്.
Also Read – തോറ്റു തോറ്റു പുറത്തായിടത്തു നിന്നും കപ്പടിക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥ഐഎസ്എലിനും മുൻപേ തുടങ്ങും..
നിരവധി ഐ എസ് എൽ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും മുംബൈ സിറ്റി എഫ്സിയുമായി ഒരു സീസണിലേക്ക് കൂടി പുതിയ കരാർ ഒപ്പു വെക്കാൻ ടിരി സമ്മതിച്ചിട്ടുണ്ട് എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. വരുന്ന സീസൺ അവസാനം വരെയുള്ള കരാറിലായിരിക്കും സ്പാനിഷ് താരം മുംബൈ സിറ്റിയുമായി കരാർ പുതുക്കുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികളിൽ കേറി ചൊറിയുന്നവർ ഇവരാണ്👀!!