അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർമാരായ ലാറ ശർമ്മയും കരഞ്ജിത്ത് സിംഗും ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ക്ലബ് തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.
ലോൺ അടിസ്ഥാനത്തിൽ ബംഗളുരുവിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ ലാറ ശർമ്മയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തും പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, താരം ബ്ലാസ്റ്റേഴ്‌സ് വിടുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് വിട്ട മറ്റൊരു താരമായ കരഞ്ജിത്ത് സിംഗ് ഇനി റിട്ടയറാവാൻ പോവുകയാണ്. ഈ രണ്ട് മികച്ച ഗോൾകീപ്പർമാരും ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ ആരാധകർ ഇനി കാത്തിരിക്കുന്നത് ഇവരുടെ പകരക്കാരനായാണ്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പറായ നോറ ഫെർണാണ്ട്‌സിനെ സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ലാറയുടെയും കരഞ്ജിത്തിന്റെയും പകരക്കാരനായി കൊണ്ടുവരുന്ന ഒരു താരം നോറ ഫെർണാണ്ട്സായിരിക്കും.