in , ,

എതിരാളികളുടെ പേടി സ്വപ്‍നം തുടരും; സൂപ്പർ താരത്തിന്റെ കരാർ പുതുക്കാൻ ഐഎസ്എൽ വമ്പന്മാർ…

ഐഎസ്എൽ കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിൽ ഒരാളാണ് ഒഡിഷ എഫ്സിയുടെ റോയ് കൃഷ്ണ. കഴിഞ്ഞ സീസണിൽ തന്നെ 13 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലായിരുന്നു താരം.

നിലവിൽ ഒട്ടേറെ താരങ്ങളുടെ സംശയമാണ് റോയ് കൃഷ്ണ ഒഡിഷ എഫ്സിയിൽ തുടരുമോ അതോ താരം ക്ലബ്‌ വിടുമോ എന്നൊക്കെ. ഇപ്പോളിത ഇതിലൊരു വ്യക്തമായ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർക്കസ് മെർഗുൽഹാവോ.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം റോയ് കൃഷ്ണ ഇതോടകം ഒഡിഷയുമായി കരാർ പുതുക്കിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. പക്ഷെ താരം ഒഡിഷയിൽ തന്നെ തുടരുമെന്ന് മാർക്കസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഒഡിഷക്ക് പുറമെ മോഹൻ ബഗാൻ, ബംഗളുരു എഫ്സി ടീമുകൾക്കായും താരം ഐഎസ്എലിൽ കളിച്ചിട്ടുണ്ട്. ഈ മൂന്ന് ടീമുകൾക്കുമായി താരം 97 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് താരത്തെ തൂക്കി; ഒപ്പം ഏറ്റവും മികച്ച വിദേശ താരത്തെയും… രണ്ടും കല്പിച്ച് ഐഎസ്എൽ വമ്പന്മാർ…

‘താങ്ക്യു’ അവസാനിച്ചിട്ടില്ല; ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിടും