in , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സ് താരത്തെ തൂക്കി; ഒപ്പം ഏറ്റവും മികച്ച വിദേശ താരത്തെയും… രണ്ടും കല്പിച്ച് ഐഎസ്എൽ വമ്പന്മാർ…

created by InCollage

നിലവിൽ അടുത്ത സീസൺ മുന്നോടിയായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതുവരെയുള്ള താര വിപണി പരിശോധിക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഈസ്റ്റ്‌ ബംഗാൾ എഫ്സി ആയിരിക്കും.

ഇതോടൊകം ഒട്ടേറെ മികച്ച താരങ്ങളെയാണ് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയിട്ടുള്ളത്. അതിൽ എടുത്ത് പറയേണ്ട രണ്ട് സൈനിങ്ങുകളാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഡിമിട്രിയോസ് ഡയമൻ്റകോസിനെയെയും പഞ്ചാബ് എഫ്സിയിൽ നിന്ന് മദിഹ് തലാലിനെയും സ്വന്തമാക്കിയത്.

കഴിഞ്ഞ ഐഎസ്എൽ സീസണിലെ ടോപ് സ്കോർറെയും ഏറ്റവും കൂടുതൽ അസ്സിസ്റ്റും നൽകിയ താരത്തെയുമാണ് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയിട്ടുള്ളത്. 

അതുകൊണ്ട് തന്നെ അടുത്ത സീസണിൽ എതിരാളികൾ ഈസ്റ്റ്‌ ബംഗാളിന്റെ മുന്നേറ്റ നിര ഭയന്നെ പറ്റുള്ളൂ. ഇതിൽ ദിമിയെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത് റെക്കോർഡ് തുകയ്ക്കാണെന്നൊക്കെ അഭ്യൂഹങ്ങളുണ്ട്.

അടുത്ത സീസണിൽ AFC ക്വാളിഫിക്കേഷൻ മത്സരങ്ങൾ കൂടി കളിക്കാൻ ഉള്ളത് കൊണ്ടായിരിക്കണം ഈസ്റ്റ്‌ ബംഗാൾ ട്രാൻസ്ഫർ വിൻഡോയിൽ ഇത്രയധികം തുക മുടക്കുന്നത്. എന്തിരുന്നാലും ആരാധകർ ഇരുവരുടെയും സൈനിങ്ങിനായി കാത്തിരിക്കുകയാണ്.

പ്ലാനുകൾ കിടിലം;ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വരുന്നു കോച്ചും,ഡയറക്ടറും ഉടൻ കൂടിക്കാഴ്‌ച നടത്തും

എതിരാളികളുടെ പേടി സ്വപ്‍നം തുടരും; സൂപ്പർ താരത്തിന്റെ കരാർ പുതുക്കാൻ ഐഎസ്എൽ വമ്പന്മാർ…