in , , ,

CryCry OMGOMG AngryAngry

പെപ്രയുടെ കാര്യവും തീരുമാനമായി

പെപ്ര, രാഹുൽ, ജീക്സൺ, ഇഷാൻ, സന്ദീപ് തുടങ്ങിയവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കരാറിലുള്ള താരങ്ങളാണ്. ഇവരുടെ കാര്യവും പുതിയ പരിശീലകനുമായ ചർച്ച നടത്തിയതിന് ശേഷമേ തീരുമാനിക്കൂ. പുതിയ പരിശീലകന്റെ പ്ലാനിൽ ഇവരില്ലെങ്കിൽ ഈ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കും. അതിനാൽ വരും ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ താങ്ക്യു പോസ്റ്റുകൾ കാണാനാവും.

കഴിഞ്ഞ ദിവസങ്ങളിലായി കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരുപാട് താരങ്ങൾ കൊഴിഞ്ഞ് പോകുകയാണ്. മെയ് 31 ന് പല താരങ്ങളുടെ കരാർ കാലാവധികൾ അവസാനിക്കും. ഇത്തരത്തിൽ കാലാവധി അവസാനിച്ചതും ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ താല്പര്യവുമില്ലാത്ത താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുന്നത്.

എന്നാൽ കരാർ അവസാനിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാത്ത താരമാണ് ഫെഡോർ ചെർണിച്ച്. പുതിയ പരിശീലകനുമായ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമേ താരത്തിന് പുതിയ കരാർ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തിരുമാനമെടുക്കുകയുള്ളൂ.

എന്നാൽ പെപ്ര, രാഹുൽ, ജീക്സൺ, ഇഷാൻ, സന്ദീപ് തുടങ്ങിയവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കരാറിലുള്ള താരങ്ങളാണ്. ഇവരുടെ കാര്യവും പുതിയ പരിശീലകനുമായ ചർച്ച നടത്തിയതിന് ശേഷമേ തീരുമാനിക്കൂ. പുതിയ പരിശീലകന്റെ പ്ലാനിൽ ഇവരില്ലെങ്കിൽ ഈ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കും. അതിനാൽ വരും ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ താങ്ക്യു പോസ്റ്റുകൾ കാണാനാവും.

ALSO READ: 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയായി; ഇനി പ്രഖ്യാപനം മാത്രം…

എന്നാൽ ഇതിനിടയിൽ ക്വമി പെപ്രയെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ കൂടി പുറത്ത് വരികയാണ്. @footballexclus എന്ന എക്സ് പ്ലാറ്റ് ഫോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ അപ്‌ഡേറ്റുകൾ പിന്നീടുണ്ടാവും എന്നാണ് റിപ്പോർട്ട്. സ്റ്റാറേയുടെ കളി രീതികൾക്ക് ഒരു ക്ലിനിക്കൽ ഫിനിഷറെയാണ് ആവശ്യം. എന്നാൽ പെപ്ര ഒരു ഫിസിക്കൽ ഫിനിഷറാണ്. ഇതായിരിക്കാം താരത്തെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടിനുള്ള അടിസ്ഥാനം.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് അറബിപ്പണമെത്തുന്നു? പുതിയ നീക്കങ്ങൾക്കുള്ള സൂചനകൾ പുറത്ത്

പെപ്രയ്ക്ക് അടുത്ത സീസൺ വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അതിനാൽ താരത്തെ റിലീസ് ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകുകയോ വിൽക്കുകയോ ചെയ്‌തേക്കും.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടുമൊരു ഗ്രീക്ക് താരം?; മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉറപ്പിച്ച രണ്ട് വിദേശതാരങ്ങൾ ഇവർ മാത്രമാണ്👀ഇനിയും സൈനിങ് വരാനുണ്ട്🔥

ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്