ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളിലാണ്.
Also Read – ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തപ്പോൾ പോലും ഇവാൻ ആശാൻ ഇത് പ്രതീക്ഷിച്ചു കാണില്ല!!
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ അടുത്ത സീസണിന് മുന്നോടിയായി പടിയിറങ്ങിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകളിൽ വ്യക്തമാകുന്നത്.
Also Read – നാല് വമ്പൻ എതിരാളികൾ വന്നു👀 ലൂണയേ കൂടാതെ മറ്റൊരു സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നു!!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിച്ച അൽബേനിയൻ താരം അർമാണ്ടോ സാദികു ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് കരുതിയെങ്കിലും എഫ് സി ഗോവ താരത്തിനെ സ്വന്തമാക്കുകയായിരുന്നു. സീസണിൽ ഗോവക്ക് വേണ്ടി തകർപ്പൻ പ്രകടനവും താരം കാഴ്ചവച്ചു.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി ഈ സൂപ്പർതാരത്തിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ട്, എന്നാൽ നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അർമാണ്ടോ സാദികുവിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് യാഥാർഥ്യം. മറ്റു ചില വിദേശ സൈനിങ്സ് സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ. മുന്നേറ്റത്തിലേക്ക് വേണ്ടി പുതിയൊരു വിദേശ താരത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്തുടരുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിലെ മാലപ്പടക്കത്തിനു മാനേജ്മെന്റ് തിരി കൊളുത്തുന്നു👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..
https://aaveshamclub.com/kerala-blasters-isl-season-transfer-kbfc-updates-news-5