in ,

നാറ്റിച്ച്; ഇന്ത്യൻ ആരാധകർ ആശുപത്രി ബില്ലുകൾ അയച്ച് പണം ചോദിക്കും; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

ചില ഇന്ത്യൻ ആരാധകർ നിങ്ങളുടെ വീടിന്റെ വിലാസം വരെ കണ്ടുപിടിക്കും. അവരുടെ ആശുപത്രി രസീതുകൾ നമുക്ക് അയച്ചുതരും. ശസ്ത്രക്രിയയുടെ ആശുപത്രി ബില്ലുകൾ അടയ്ക്കാമോ, കുറച്ചു പണം നൽകി സഹായിക്കുമോ എന്നൊക്കെയാണ് അവരുടെ ആവശ്യമെന്നും താരം വെളിപ്പെടുത്തുന്നു.

കായിക താരങ്ങൾക്ക് ഒരുപാട് ആരാധകർ ഉണ്ടാവാറുണ്ട്. ആ ആരാധകർ തങ്ങളുടെ പ്രിയ താരത്തിന് സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ അയക്കുന്നതും ആശംസകൾ നേരുന്നതുമൊക്കെ സർവ സാധാരണമാണ്. എന്നാൽ ആശുപത്രി ബില്ലുകൾ അയച്ച് പണം തന്ന് സഹായിക്കാൻ സന്ദേശം അയച്ചാൽ എന്താകും സ്ഥിതി.

ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് വർഷങ്ങൾക്ക് മുമ്പ് ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നത്. ശസ്ത്രക്രിയയ്ക്കായി പണം അഭ്യർഥിച്ച് ഇന്ത്യക്കാർ തന്നെ സമീപിക്കാറുണ്ടെന്നാണ് കമ്മിൻസിന്റെ വാക്കുകൾ. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെക്കുറിച്ചു സംസാരിക്കവെയാണ് കമിൻസിന്റെ പ്രതികരണം.

ചില ഇന്ത്യൻ ആരാധകർ നിങ്ങളുടെ വീടിന്റെ വിലാസം വരെ കണ്ടുപിടിക്കും. അവരുടെ ആശുപത്രി രസീതുകൾ നമുക്ക് അയച്ചുതരും. ശസ്ത്രക്രിയയുടെ ആശുപത്രി ബില്ലുകൾ അടയ്ക്കാമോ, കുറച്ചു പണം നൽകി സഹായിക്കുമോ എന്നൊക്കെയാണ് അവരുടെ ആവശ്യമെന്നും താരം വെളിപ്പെടുത്തുന്നു.

ഇത്തരം കാര്യങ്ങൾ വളരെ വിചിത്രമാണെന്ന് അവതാരകർ പറയുമ്പോൾ അതു ശരിയാണെന്ന് കമിൻസും ആക്കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്.

ALSO READ: ആ ജേഴ്‌സിട്ട് നിങ്ങൾ ലോകകപ്പ് കളിക്കരുത്; ഉഗാണ്ടയ്ക്കെതിരെ കണ്ണുരുട്ടി ഐസിസി; കാരണമിത്

അതേ സമയം കോവിഡ് സമയത്ത് പിഎം കെയർ ഫണ്ടിലേക്ക് 50,000 ഡോളർ സംഭാവന നൽകിയ വ്യക്തിയാണ് പാറ്റ് കമിൻസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ് പൂർത്തിയായി, പ്രഖ്യാപനം ഉടൻ🔥

അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ