in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ

പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ റോണോ തന്നെ രംഗത്തിറങ്ങിയതായാണ് റിപോർട്ടുകൾ. ഇതിനോടകം ഒരു താരത്തെ ടീമിലെത്തിക്കാൻ റോണോ നേരിട്ട് താരവുമായി സംസാരിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ കിരീടമൊന്നും നേടാൻ അൽ നസ്‌റിൻ സാധിച്ചിട്ടില്ല. അവസാന പ്രതീക്ഷയായ കിങ്‌സ് കപ്പിൽ അൽ ഹിലാലിനോട് പരാജയപ്പെട്ടതോടെ അൽ നസ്‌റിന്റെ അവസാന സീസണ് കിരീടമില്ലാതെ ഷട്ടറിടേണ്ടി വന്നു. എന്നാൽ അടുത്ത സീസണിൽ കിരീടം ലക്ഷ്യമിട്ട് ഒരു പിടി താരങ്ങളെ ടീമിലെത്തിക്കാനാണ് അൽ നസ്‌റിന്റെ ശ്രമം.

പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ റോണോ തന്നെ രംഗത്തിറങ്ങിയതായാണ് റിപോർട്ടുകൾ. ഇതിനോടകം ഒരു താരത്തെ ടീമിലെത്തിക്കാൻ റോണോ നേരിട്ട് താരവുമായി സംസാരിച്ചിരിക്കുകയാണ്. സ്പാനിഷ് മാധ്യമായ മാർക്കയുടെ റിപ്പോർട്ട് പ്രകാരം ക്രിസ്റ്റ്യാനോ തന്റെ പഴയ സഹതാരമായ റയൽ മാഡ്രിഡിന്റെ നാച്ചോയെ ഫോണിൽ വിളിച്ച് അൽ നസ്റിലേക്കുള്ള ട്രാൻസ്ഫറിന്റെ കാര്യം ബോധപ്പെടുത്തിയെന്നാണ്.

അൽ നസ്‌റിന്റെ സ്പാനിഷ് പ്രതിരോധ താരം ലപോർട്ട ക്ലബ് വിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ അൽ നസ്റിൽ എത്തിയ ലപോർട്ടയ്ക്ക് വീണ്ടും യൂറോപ്പിലേക്ക് തിരിച്ച് പോകാനാണ് ആഗ്രഹം. ഇതോടെ താരം ക്ലബ് വിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

ALSO READ: ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ

ലപോർട്ടയ്ക്ക് പകരം നോച്ച യെ തന്നെ ടീമിലെത്തിക്കാനാണ് അൽ നസ്‌റിന്റെയും റോണോയുടെയും ശ്രമം. നേരത്തെ ഇരുവരും റയലിൽ ഒരുമിച്ച് കളിച്ചതിനാൽ താരത്തെ സ്വാധിനിക്കാൻ റോണോയ്ക്ക് സാധിക്കും. കൂടാതെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമി നോട്ടമിട്ട താരമാണ് നാച്ചോ. റോണോ ഇടപെട്ടാൽ താരം മിയാമി ഉപേക്ഷിക്കാൻ സാധ്യതയുണ്ട്.

ALSO READ: 3 കൊല്ലം കഷ്ടപ്പെട്ടിട്ടും മെസ്സിക്ക് നേടാൻ കഴിഞ്ഞില്ല; എന്നാൽ റോണോ നേടിയത് വെറും 9 മാസം കൊണ്ട്

2001 മുതൽ റയലിന്റെ ഭാഗമായ നാച്ചോ ക്ലബ്ബിന്റെ നിരവധി കിരീട നേട്ടങ്ങളിൽ ഭാഗമായ താരം കൂടിയാണ്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് കിരീടമടക്കം ആറു തവണ റയലിനൊപ്പം താരം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്.

നാറ്റിച്ച്; ഇന്ത്യൻ ആരാധകർ ആശുപത്രി ബില്ലുകൾ അയച്ച് പണം ചോദിക്കും; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ