in , , ,

OMGOMG

ടോണി ക്രൂസ് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ സാധ്യത; റയലിൽ നിർണായക നീക്കങ്ങൾ

ക്രൂസിന്റെ വിരമിക്കലിൽ ചില ട്വിസ്റ്റുകൾ ഉണ്ടാവാനുള്ള സാദ്ധ്യതകൾ കൂടിയുണ്ട്. ക്രൂസിന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ക്ലബും ശ്രമിക്കുന്നതായാണ് വിവരങ്ങൾ.

റയൽ മാഡ്രിഡിന്റെ ജർമൻ സ്നൈപ്പർ ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. 34 കാരനായ താരം കരിയറിൽ മികച്ച രീതിയിൽ മുന്നോട്ട് പോകവെയാണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന യൂറോ കപ്പോട് കൂടി ഫുട്ബോളിൽ നിന്നും വിരമിക്കുമെന്നാണ് ക്രൂസ് അറിയിച്ചത്.

എന്നാൽ ക്രൂസിന്റെ വിരമിക്കലിൽ ചില ട്വിസ്റ്റുകൾ ഉണ്ടാവാനുള്ള സാദ്ധ്യതകൾ കൂടിയുണ്ട്. ക്രൂസിന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ക്ലബും ശ്രമിക്കുന്നതായാണ് വിവരങ്ങൾ. കൂടാതെ ക്രൂസിന്റെ പുതിയ തീരുമാനത്തിനായി ക്ലബ് കാത്തിരിക്കുകയാണെന്നും ഇഎസ്പിഎൻ ആഞ്ചലോട്ടിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

റയലിന് ക്രൂസിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നാണ് സൂചന. അതിനാലാണ് താരത്തെ വിരമിക്കൽ പ്രഖ്യാപനത്തിൽ നിന്നും പിന്മാറ്റാൻ ക്ലബ് ശ്രമിക്കുന്നത്. എന്നാലിത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ക്രൂസിന്റേത് മാത്രമാണ്. താനെടുത്ത നിലപാടിൽ നിന്നും അദ്ദേഹം പിന്നോട്ട് പോകാനുള്ള സാദ്ധ്യതകൾ കുറവാണ്. കാരണം ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ രാജകീയമായി തന്നെയാണ് ക്രൂസ് ക്ലബ് ഫുട്ബോളിൽ നിന്നും പടിയിറങ്ങുന്നത്.

ALSO READ: അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ

സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് തന്നെ ഫുട്ബോളിൽ നിന്നും പടിയിറങ്ങാനായിരിക്കും ക്രൂസിന്റെ പ്ലാൻ. എന്നാൽ ആഞ്ചലോട്ടിയുടെ ഇടപെടൽ ക്രൂസിന്റെ തീരുമാനം മാറ്റുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.

കിടിലൻ സിക്സർ; പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മ രിച്ച് ബാറ്റർ; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്

ഒടുവിൽ അഡ്രിയാൻ ലൂണയുടെ പകരക്കാരനെയും കേരള ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി..