മലയാളി താരം സഞ്ജു സാംസന്റെ ആദ്യ ലോകകപ്പാണ് ജൂൺ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ്. ഏറെ കഠിനാധ്വാനത്തിന് ശേഷം സഞ്ജു ലോകകപ്പ് സ്‌ക്വാഡിലെ ഇന്ത്യൻ ജേഴ്സി സ്വന്തമാക്കിയപ്പോൾ ആരാധകരെല്ലാം സന്തുഷ്ടരായി. എന്നാൽ സ്‌ക്വാഡിൽ ഇടം പിടിച്ചാൽ മാത്രം പോരാ..സഞ്ജുവിന് ആദ്യ ഇലവനിൽ അവസരം ലഭിക്കുമോ എന്നതാണ് ആരാധകരുടെ പ്രധാന ആശങ്ക.
ALSO READ: സഞ്ജുവിനെ വിമർശിച്ചവൻ ഒടുവിൽ സഞ്ജുവിനെ അംഗീകരിക്കുന്നു; ഇതിൽ കൂടുതൽ വേറെന്ത് വേണം
ലോകകപ്പിൽ ഇന്ത്യ കളിയ്ക്കാൻ പോകുന്ന ഫോർമേഷൻ ഏതായിരിക്കുമെന്നുള്ളതിന്റെ സൂചനകൾ ഏതാണ്ട് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ലോകകപ്പിൽ കളിയ്ക്കാൻ പോകുന്ന ടീം കോമ്പിനേഷനും ഇന്ത്യയുടെ സാധ്യത ഇലവനും ആ ഇലവനിൽ സഞ്ജു ഉൾപ്പെടുമോ എന്നുള്ള കാര്യം നമ്മുക്ക് പരിശോധിക്കാം..
ALSO READ: കൊടുത്ത കാശിന് മുതലായില്ല; ഐപിഎൽ 2024 ഫ്ലോപ്പ് താരങ്ങൾ ഇവർ 3 പേർ
ഓപ്പണർമാരായി രോഹിതും ജയ്‌സ്വാളും തന്നെയായിരിക്കും ഇറങ്ങുക. കാരണം ടോപ് ഓർഡറിൽ ഇന്ത്യയ്ക്ക് ഒരു ലെഫ്റ്റ് ഹാൻഡറെ ആവശ്യമാണ്. മൂന്നാം സ്ഥാനത്ത് കോഹ്‌ലിയും നാലാമനായി സൂര്യകുമാർ യാദവും അഞ്ചാമനായി ഋഷഭ് പന്തുമായിരിക്കും വരിക. ആറാമനായി ഉപനായകൻ ഹർദിക് പാണ്ട്യ ഇറങ്ങുമ്പോൾ പിച്ചിന്റെ സാഹചര്യം അനുസരിച്ച് സ്പിന്നര്മാരെയും പേസ് ബൗളർമാരെയും ഇന്ത്യ അണിനിരത്തും.
ALSO READ: കൊഹ്‍ലിയെയും ബുംറയെയും നയിക്കാൻ സഞ്ജു; പിന്നാലെ വിമർശനം
വെസ്റ്റ് ഇന്ഡീസിലേത് സ്ലോ പിച്ചാണ്. അതിനാൽ ആദ്യ ഇലവനിൽ ആറാമനായി ജഡേജയും ഏഴാമനായി അക്‌സർ പട്ടേലും എട്ടാമനായി കുൽദീപും ഇറങ്ങുമ്പോൾ ബുമ്രയും സിറാജുമായിരിക്കും പേസ് നിരയെ നയിക്കുക. ഇനി അമേരിക്കയിലെ പിച്ചുകൾ ഫാസ്റ്റ് ബൗളർന്മാരെ തുണയ്ക്കുകയാണെങ്കിൽ അക്സറിന് പകരം അർശ്ദീപ് ആദ്യ ഇലവനിൽ എത്തും.
ALSO READ: ‘ഒരൊറ്റ ഓവർ എറിഞ്ഞതിന് 4 കോടി രൂപ പ്രതിഫലം’; ഐപിഎല്ലിൽ സ്റ്റാർക്കിനെക്കാൾ വലിയ കോടിശ്വേരൻ വേറെയുണ്ട്
ടി20 ലോകകപ്പിലെ പ്രധാന മത്സരങ്ങൾ വെസ്റ്റ് ഇന്ഡീസിലാണ് നടക്കുന്നത്. അതിനാൽ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തി ഇന്ത്യ ആദ്യ ഇലവൻ പ്രഖ്യാപിക്കും. എന്നാൽ ഇതിലിവിടെയും സഞ്ജുവിന് സാധ്യത കാണുന്നില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി പന്ത് തന്നെയായിരിക്കും രോഹിതിന്റെ ആദ്യ ചോയിസ്. കാരണം ഇന്ത്യയ്ക്ക് ലെഫ്റ്റ് ഹാൻഡർ ബാറ്ററുടെ അഭാവം നികത്താൻ പന്തിനും ജയ്‌സ്വാളിനും മാത്രമേ സാധിക്കൂ…
ALSO READ: ഐപിഎൽ 2024 ഫാൻസ് ടീം ഓഫ് ദി സീസൺ;സഞ്ജുവും ധോണിയും കോഹ്‌ലിയും ടീമിൽ