in , ,

LOVELOVE

ഐപിഎൽ 2024 ഫാൻസ്‌ ടീം ഓഫ് ദി സീസൺ;സഞ്ജുവും ധോണിയും കോഹ്‌ലിയും ടീമിൽ

ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ക്രിക്കറ്റ് ആരാധകർ തിരഞ്ഞെടുത്ത ഐപിഎൽ ഇലവനിൽ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ആരാധകർ ടീമിലേക്ക് പരിഗണിച്ചില്ല.

ഐപിഎൽ 2024 സീസണ് കൊടിയിറങ്ങിയിരിക്കുകയാണ്. ഫൈനലിൽ സൺറൈസസ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മൂന്നാം കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്. 18.3 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഏകപക്ഷീയമായ ഫൈനൽ ആയതിനാൽ ആരാധകർ തണുപ്പൻ ഫൈനൽ എന്ന വിശേഷണമാണ് ഇത്തവണത്തെ ഫൈനലിന് നൽകിയത്. എന്നാലും സീസണ് കൊടിയിറങ്ങുമ്പോൾ ആരാധകർ അവരുടെ ഇത്തവണത്തെ മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ക്രിക്കറ്റ് ആരാധകർ തിരഞ്ഞെടുത്ത ഐപിഎൽ ഇലവനിൽ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ആരാധകർ ടീമിലേക്ക് പരിഗണിച്ചില്ല.

ALSO READ: ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ ടീമുകളുടെ രണ്ടും താരങ്ങളും ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടു.

ALSO READ: കെകെആറിന്റെ തന്ത്രം ഇന്ത്യൻ ടീമിലേക്കും?; പരിശീലകനാവാൻ സമ്മതം മൂളി ഗംഭീർ; പക്ഷെ ഒരൊറ്റ ഡിമാൻഡ് മാത്രം

ആരാധകര്‍ തിരഞ്ഞെടുത്ത ഐപിഎല്‍ ടീം: വിരാട് കോലി, സുനില്‍ നരെയ്ന്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, എം എസ് ധോണി, ആന്ദ്രേ റസ്സല്‍, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍.

ALSO READ; കിരീട നേട്ടത്തിലും ഗംഭീറിനെ ധർമ്മസങ്കടത്തിലാക്കി ഷാരൂഖ് ഖാന്റെ ‘ബ്ലാങ്ക് ചെക്ക്’

ബ്ലാസ്റ്റേഴ്‌സിൽ പ്ലേ ടൈം കുറവ്; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാം എന്ന് മാർക്കസിന്റെ അപ്ഡേറ്റ്…

പ്രകടനം കൊള്ളാം; ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ…