in , , , ,

OMGOMG

ബ്ലാസ്റ്റേഴ്‌സിൽ പ്ലേ ടൈം കുറവ്; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാം എന്ന് മാർക്കസിന്റെ അപ്ഡേറ്റ്…

കഴിഞ്ഞ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയിൽ നിന്നും സ്വന്തമാക്കിയ താരമാണ് ഇഷാൻ പണ്ഡിത.

പക്ഷേ താരം ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഇതിന് ഏറ്റവും പ്രധാന കാരണമായി എടുത്തുപറയേണ്ടത് ബ്ലാസ്റ്റേഴ്സിൽ താരത്തിന് ലഭിച്ച പ്ലേ ടൈം കുറവ് തന്നെയാണ്.

ഇപ്പോളിത പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സിനൊപ്പം പ്ലേ ടൈം കുറവായതുകൊണ്ട് താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാം എന്നതാണ്. താരം നിലവിൽ മറ്റു ടീമുക്കളിൽ നിന്നുമുള്ള മികച്ച ഓഫറുകൾ പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിനായി 15 മത്സരം കളിച്ചിട്ടുണ്ടെങ്കിലും ഒരു അസ്സിസ്റ്റോ ഒരു ഗോളോ താരത്തിന് ബ്ലാസ്റ്റേഴ്സിനൊപ്പം നേടാൻ കഴിഞ്ഞിട്ടില്ല. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഐപിഎൽ 2024 ഫാൻസ്‌ ടീം ഓഫ് ദി സീസൺ;സഞ്ജുവും ധോണിയും കോഹ്‌ലിയും ടീമിൽ