in , , ,

LOVELOVE

ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ലോകഫുട്ബാൾ വമ്പന്മാരിൽ മുൻനിരയിലുള്ള രാജ്യമൊന്നുമല്ല ഇന്ത്യ. എന്നാൽ ആ ഇന്ത്യയിലെ ഒരു ക്ലബ്ബിന്റെ ആരാധകർ ആഗോളതലത്തിൽ ചർച്ചയാവുന്നത് നമ്മുക്കൊരു അഭിമാനമാണ്. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആരാധകരെ പറ്റിയാണ്.

ലോകഫുട്ബാൾ വമ്പന്മാരിൽ മുൻനിരയിലുള്ള രാജ്യമൊന്നുമല്ല ഇന്ത്യ. എന്നാൽ ആ ഇന്ത്യയിലെ ഒരു ക്ലബ്ബിന്റെ ആരാധകർ ആഗോളതലത്തിൽ ചർച്ചയാവുന്നത് നമ്മുക്കൊരു അഭിമാനമാണ്. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആരാധകരെ പറ്റിയാണ്.

സ്വീഡിഷ് മാധ്യമായ സ്പോർട്സ് ബാൽഡേറ്റിൽ ചർച്ചയാവുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയുമായി സ്പോർട്സ് ബാൽഡേറ്റിന്റെ റിപ്പോർട്ടർ ആന്ദ്രെസ് കാക്ക് ഒരു ഇന്റർവ്യൂ നടത്തിയിരുന്നു.ഈ ഇന്റർവ്യൂ നടത്താനുള്ള കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണ്. സ്വീഡനിലെ ടോപ് ക്ലാസ് പരിശീലകനൊന്നുമല്ല സ്റ്റാറേ. എന്നിട്ടും സ്റ്റാറേയുമായി അവർ അഭിമുഖം നടത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാമിൽ വർധിച്ച ഫോളോവെഴ്സിനെ അടിസ്ഥാനമാക്കിയാണ്.

സ്റ്റാറേയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ഇൻസ്റ്റാ അക്കൗണ്ട് ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് സ്റ്റാറേയ്ക്കുണ്ടായത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ഇത്തരത്തിൽ സ്റ്റാറേയെ ഫോളോ ചെയ്ത് തങ്ങളുടെ പിന്തുണ അറിയിച്ചത്. ഈ കാരണം കൊണ്ട് മാത്രമാണ് സ്പോർട്സ് ബാൽഡേറ്റ് അദ്ദേഹവുമായി അഭിമുഖം നടത്തിയത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയെ പറ്റിയുള്ള ചോദ്യത്തിന് സ്റ്റാറേ മറുപടി നൽകിയത് ‘കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ക്ലബ്ബാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് പൂജ്യത്തിൽ നിന്നും ഒരു ലക്ഷത്തിലേക്ക് ഫോളോവേഴ്സ് എത്തിയത്. സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ ചെറിയ ഒരു വെക്കേഷൻ ആവശ്യമാണ്. ഇതുവരെ ഞാൻ എന്റെ നോട്ടിഫിക്കേഷൻ ഓഫാക്കിയിട്ടില്ല. പക്ഷേ അതിനി ഓഫാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഞാനിപ്പോൾ ഫോൺ ഫ്ലൈറ്റ് മോഡിലാണ് ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമായ ഒരു വ്യക്തിയല്ല ഞാൻ. എന്റെ കരിയറിൽ ഉടനീളം ഇത്തരം കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്’ എന്നാണ്.

ഐഎസ്എല്ലിൽ പല പരിശീലകരും വന്നിട്ടുണ്ട്. അവരിൽ എത്ര പേരെ അവരുടെ രാജ്യത്തെ മാധ്യമങ്ങൾ അഭിമുഖത്തിന് വിധേയമാക്കായിട്ടുണ്ട് എന്ന ചോദ്യം മാത്രം മതിയാവും ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം ആഗോള തലത്തിൽ എത്ര മാത്രം ശ്രദ്ധിക്കപ്പെടുന്നു എന്ന് മനസിലാക്കാൻ.

link; https://www.aftonbladet.se/sportbladet/fotboll/a/OoQ693/mikael-stahre-fick-100-000-nya-foljare-pa-instagram-pa-ett-dygn

ഇവാൻ ആശാനെ മനഃപൂർവം ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി, കടുത്ത വിമർശനങ്ങളുമായി ഫാൻസ്‌..

ബ്ലാസ്റ്റേഴ്‌സിൽ പ്ലേ ടൈം കുറവ്; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാം എന്ന് മാർക്കസിന്റെ അപ്ഡേറ്റ്…