in ,

ഇവാൻ ആശാനെ മനഃപൂർവം ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി, കടുത്ത വിമർശനങ്ങളുമായി ഫാൻസ്‌..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ 10 സീസണുകൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. 2014 ൽ ആരംഭിച്ച ഐ എസ് എൽ ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണ്ണമെന്റ് ആയാണ് തുടങ്ങിയത്.

ലോകോത്തര നിലവാരത്തിലുള്ള പല ഫുട്ബോൾ ഇതിഹാസങ്ങളും കളിച്ച ഇന്ത്യൻ സൂപ്പർ ലീഗ് പത്തു വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇതുവരെയും ഒരു കപ്പ് സ്വന്തമാക്കാൻ ആരാധക ശക്തരായ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബ് രൂപീകരിച്ച ഇന്ന് പത്തുവർഷം തികയുകയാണ്. ഇത് സംബന്ധിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്ററുകൾ പങ്കുവെച്ച കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് സീസണിലും തങ്ങളുടെ പരിശീലകനായ ഇവാൻ വുകമനോവിചിനെ മനഃപൂർവം പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കിയതായി ആരാധകർ അഭിപ്രായപ്പെട്ടു .

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാനെ പോസ്റ്ററിൽ ഉൾപ്പെടുത്താത്തത് ഏറെ ശ്രദ്ദേയമാണ്. കോപ്പൽ, ഡേവിഡ് ജെയിംസ് എന്നീ കോച്ചുമാരെയും മുൻ കാല താരങ്ങളെയും ഉൾപ്പെടുത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇവാനെ തഴഞ്ഞു. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾ ഏറെയാണ് വരുന്നത്.

3 വിദേശ താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ