in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

3 വിദേശ താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

മോണ്ടിനെഗ്രിനിയൻ താരം മിലോസ് ഡ്രിങ്കിച്ചിന്റെ കാര്യം ഉറപ്പായിട്ടില്ല എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ ചില സൂചനകൾ പുറത്ത് വരുകയാണ്. 3 താരങ്ങളെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും അടുത്ത സീസണിലേക്ക് നോട്ടമിടുന്നത്.

അഡ്രിയാൻ ലൂണ, നോഹ സദോയി എന്നിവർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ പന്ത് തട്ടുമെന്ന് ഉറപ്പുള്ള വിദേശ താരങ്ങളാണ്. ഇതിൽ അഡ്രിയാൻ ലൂണയുടെ കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. നോഹയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എങ്കിലും മാർക്കസ് മെർഗുല്ലോ, ദി ബ്രിഡ്ജ് തുടങ്ങിയ വിശ്വാസയോഗ്യമായ ഉറവിടങ്ങൾ നോഹയുടെ കാര്യം ഉറപ്പിച്ചതാണ്.

മോണ്ടിനെഗ്രിനിയൻ താരം മിലോസ് ഡ്രിങ്കിച്ചിന്റെ കാര്യം ഉറപ്പായിട്ടില്ല എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ ചില സൂചനകൾ പുറത്ത് വരുകയാണ്. 3 താരങ്ങളെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും അടുത്ത സീസണിലേക്ക് നോട്ടമിടുന്നത്.

ഒരു സെന്റർ ബാക്ക്, ഒരു സ്‌ട്രൈക്കർ, ഒരു മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും വിദേശതാരങ്ങളെ കൊണ്ട് വരാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ ഇതിൽ മിഡ്ഫീല്ഡറുടെ കാര്യം സാഹചര്യം അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുക.

ടീമിന്റെ ഘടനയ്ക്ക് വിദേശ മിഡ്ഫീൽഡർ ആവശ്യമാണോ എന്ന കാര്യം പരിശീലകനുമായി ചർച്ച ചെയ്തായിരിക്കും ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുക. പക്ഷെ, ഒരു വിദേശ സെന്റർ ബാക്കും ഒരു വിദേശ സ്‌ട്രൈക്കറും ഉറപ്പായും ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരുമെന്നാണ് റിപ്പോർട്ട്.

അതേ സമയം, ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ സൈനിംഗുകളും ജൂലായ് 26 മുമ്പ് നടക്കുന്ന ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി പൂർത്തീകരിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജ് വ്യക്തമാക്കിയത്.

നന്ദിയുണ്ടോ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്;ആശാനെ ഒയിവാക്കി ബ്ലാസ്റ്റേഴ്സ് പോസ്റ്റ്

ഇവാൻ ആശാനെ മനഃപൂർവം ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി, കടുത്ത വിമർശനങ്ങളുമായി ഫാൻസ്‌..