in ,

LOVELOVE

നന്ദിയുണ്ടോ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്;ആശാനെ ഒയിവാക്കി ബ്ലാസ്റ്റേഴ്സ് പോസ്റ്റ്

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനായ ഇവാൻ വുക്മനോവിച്ചിന്റെ ചിത്രം ആ പോസ്റ്ററിൽ ഇല്ല.കഴിഞ്ഞ മൂന്നു വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച, മൂന്ന് വർഷവും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിച്ച ഇവാൻ വുക്മനോവിച്ചിനെ ആ പോസ്റ്ററിൽ ഉൾപ്പെടുത്താത്തത് ആരാധകർക്കിടയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എന്ന നമ്മുടെ സ്വന്തം ക്ലബിന് ഇന്ന് 10 വയസ്സ് തികയുകയാണ് 2014 ഒരു മെയ് മാസത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ച ഐഎസ്എൽ ക്ലബ് പിന്നീട് ചരിത്രമാണ് ഉണ്ടാക്കിയത്.

ആദ്യ സീസണിൽ തന്നെ ഫൈനലിൽ എത്തി ടീം വലിയ നേട്ടങ്ങൾ സ്വന്തമാക്കി കേരളത്തിലെ ഫുട്ബോൾ സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലായി പിന്നീട് ബ്ലാസ്റ്റേഴ്സ് മാറി.ഒരു ജനതയുടെ ഊണിലും ഉറക്കത്തിലും അത് ഒരു ലഹരിയായി പടർന്നു.

10 വാർഷിക ഭാഗമായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒക്കെ തന്നെയും ബ്ലാസ്റ്റേഴ്സ് ഈ പോസ്റ്റർ പോസ്റ്റ് ചെയ്തിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ പത്ത് വർഷത്തെ യാത്രയുടെ ഭാഗമായി ഉണ്ടായിരുന്ന പ്രധാനപ്പെട്ട താരങ്ങളുടെയും പരിശീലകരുടെയും ചിത്രങ്ങളായിരുന്നു ആ പോസ്റ്ററിൽ ഉണ്ടായിരുന്നത്. മികച്ച രൂപത്തിലുള്ള ഒരു പോസ്റ്റർ തന്നെയാണ് നിർമ്മിക്കപ്പെട്ടത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനായ ഇവാൻ വുക്മനോവിച്ചിന്റെ ചിത്രം ആ പോസ്റ്ററിൽ ഇല്ല.കഴിഞ്ഞ മൂന്നു വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച, മൂന്ന് വർഷവും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിച്ച ഇവാൻ വുക്മനോവിച്ചിനെ ആ പോസ്റ്ററിൽ ഉൾപ്പെടുത്താത്തത് ആരാധകർക്കിടയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

ആശാനെ ഒയിവാക്കിയതിൽ ആരാധകർ നിരാശരാണ് കാരണം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചിനെ എന്ത് കൊണ്ട് ഒയിവാക്കി എന്നത് ചോദ്യ ചിഹ്നമാണ്.

post ??

https://www.facebook.com/share/p/7iA9MhPxkrktxUya/?mibextid=WC7FNe

ആശാന് കടുത്ത അവഗണന; ബ്ലാസ്റ്റേഴ്സിനെതിരെ പ്രതിഷേധവുമായി ആരാധകർ

3 വിദേശ താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്