in , , ,

AngryAngry CryCry OMGOMG LOVELOVE LOLLOL

ആശാന് കടുത്ത അവഗണന; ബ്ലാസ്റ്റേഴ്സിനെതിരെ പ്രതിഷേധവുമായി ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചുമായി ക്ലബ് വേർപിരിഞ്ഞതിന്റെ കാരണം ഇത് വരെ വ്യക്തമല്ല. ക്ലബും ഇവാനും ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിട്ടില്ല. ബാക്കിയെല്ലാം റൂമറുകളാണ്.ബംഗളുരുമായുള്ള വിവാദ മത്സരമാണ് ആശാന്റെ പുറത്താകലിന് കാരണമെന്നാണ് പ്രധാന റൂമർ. കൂടാതെ 3 വർഷമായിട്ടും കിരീടം നേടിയെടുക്കാൻ ഇവാന് കഴിയാത്തതാണ് പുറത്താവാലിന് നയിച്ചതെന്ന് മറ്റൊരു റൂമർ.

ഈ റൂമറുകൾക്കിടയിൽ ഇവാനും ക്ലബും തമ്മിൽ വലിയ രസത്തിലായിരുന്നില്ല എന്ന സൂചന നൽകുന്ന ഒരു സംഭവ വികാസം കൂടി ഇന്ന് നടക്കുകയുണ്ടായി. ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പത്താം വാർഷികമാണ്. 2014 മെയ് 27ആം തീയതിയായിരുന്നു ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടത്. അതിന്റെ പത്താം വാർഷികമാണ് ഇന്ന്.

ക്ലബ്ബിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളുടെയും പരിശീലകരുടെയും ചിത്രം ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഈ പോസ്റ്റർ.

എന്നാൽ ഈ പോസ്റ്ററിൽ ഇവാൻ വുകോമനോവിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിച്ച സ്റ്റീവ് കോപ്പലും ഡേവിഡ് ജെയിംസും പോസ്റ്ററിലുണ്ട്. പോസ്റ്ററിൽ ആകെ രണ്ട് പരിശീലകരാണ് ഉള്ളത്. ആ രണ്ട് പേരും ഇവരാണ്.

എന്നാൽ ഇവരെ പോലെ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുകയും തുടർച്ചയായ 3 സീസണുകളിൽ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്ത ഇവാൻ ആശാനെ പോസ്റ്ററിൽ ഉൾപ്പെടുത്താത്തത് ആരാധക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

https://www.facebook.com/photo?fbid=874887564685660&set=a.659427052898380

പാട്രിക്ക് പേഴ്‌സൺ ?; ബ്ലാസ്റ്റേഴ്സിൽ സ്റ്റാറേയുടെ നിർണായക നിയമനമുണ്ടായേക്കും

നന്ദിയുണ്ടോ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്;ആശാനെ ഒയിവാക്കി ബ്ലാസ്റ്റേഴ്സ് പോസ്റ്റ്