in , , ,

LOVELOVE LOLLOL

പാട്രിക്ക് പേഴ്‌സൺ ?; ബ്ലാസ്റ്റേഴ്സിൽ സ്റ്റാറേയുടെ നിർണായക നിയമനമുണ്ടായേക്കും

സെറ്റ് പീസുകളിൽ ഏറെ പിന്നിലല്ല എങ്കിലും സെറ്റ് പീസുകളിൽ അത്ര മികച്ചവരല്ല നമ്മൾ. ഒരു അഡ്രിയാൻ ലൂണ കഴിഞ്ഞാൽ മറ്റൊരു ഓപ്‌ഷൻ സെറ്റ് പീസുകളിൽ നമ്മുക്ക് കുറവാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സിൽ ആദ്യമായി നടപ്പിലാക്കാൻ പോകുന്ന മാറ്റവും അതായിരിക്കും.

ഫുട്ബോളിൽ ഏറെ നിർണായകമാണ് സെറ്റ്പീസുകൾ. സെറ്റ് പീസുകൾ നേടിയെടുക്കാനും അത് ഗോളാക്കി മാറ്റാനും പ്രത്യേക കഴിവ് വേണം. ചിലപ്പോൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നത് ഇത്തരം സെറ്റ് പീസുകളാണ്. ഐഎസ്എല്ലിന്റെ ആദ്യ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ എലാനോ ബ്ലൂമർ സെറ്റ് പീസുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ പാഠമാണ്.

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുമ്പോൾ, സെറ്റ് പീസുകളിൽ ഏറെ പിന്നിലല്ല എങ്കിലും സെറ്റ് പീസുകളിൽ അത്ര മികച്ചവരല്ല നമ്മൾ. ഒരു അഡ്രിയാൻ ലൂണ കഴിഞ്ഞാൽ മറ്റൊരു ഓപ്‌ഷൻ സെറ്റ് പീസുകളിൽ നമ്മുക്ക് കുറവാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സിൽ ആദ്യമായി നടപ്പിലാക്കാൻ പോകുന്ന മാറ്റവും അതായിരിക്കും.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് സ്പോർട്സ് കീട ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ സ്റ്റാറേയെ പറ്റിയുള്ള വിശദമായ ഒരു ആർട്ടിക്കിൾ പങ്ക് വെച്ചിരുന്നു. പല സോഴ്സുകളും ഉൾക്കൊളിച്ചുള്ള വിശദമായ ആർട്ടിക്കിളായിരുന്നു അത്.

ALSO READ: ആദ്യ പോരാട്ടം; സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ജൂലൈ അവസാന വാരത്തിലുണ്ടാകുമെന്ന് സൂചന

പ്രസ്തുത ആർട്ടിക്കിളിൽ എടുത്ത പറയുന്ന ഒരു കാര്യമുണ്ട്. സ്റ്റാറേ സെറ്റ് പീസുകളെ കൂടുതൽ മൂർച്ച കൂട്ടാൻ താൽപര്യപ്പെടുന്ന പരിശീലകനാണെന്ന്. അദ്ദേഹം അവസാനമായി പരിശീലിപ്പിച്ച തായ് ക്ലബ്ബിൽ സെറ്റ് പീസിന് വേണ്ടി മാത്രം പാട്രിക്ക് പേഴ്‌സൺ എന്ന പരിശീലകനെ കൊണ്ട് വരികയും ചെയ്‌തിരിക്കുന്നു.

ALSO READ; സ്റ്റാറേ യുഗത്തിന് തുടക്കമാവുന്നു; ആദ്യ സൈനിങ്‌ വിദേശ മിഡ്ഫീൽഡർ

ചിലപ്പോൾ ബ്ലാസ്റ്റേഴ്സിൽ അത്തരത്തിൽ ഒരു സെറ്റ് പീസ് പരിശീലകനെ സ്റ്റാറേ കൊണ്ട് വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. പാട്രിക്ക് പേഴ്‌സൺ സെറ്റ് പീസുകളിൽ മാത്രം അഗ്രകണ്യനായ പരിശീലകനാണ്. ചിലപ്പോൾ പാട്രിക്കിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സ്റ്റാറേയുടെ കോച്ചിങ് സ്റ്റാഫിലേക്ക് കൊണ്ട് വന്നാലും അത്ഭുതപെടാനില്ല.

ALSO READ: സ്റ്റാറേ കളി തുടങ്ങുന്നു; ജൂലായ് 26 ന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ‘റെഡിയാകും’

ലെസ്കോയുടെ പിൻഗാമിയായി സ്കോട്ടിഷ് പ്രധിരോധ ഭടൻ ബ്ലാസ്റ്റേഴ്സിലേക്ക്

ആശാന് കടുത്ത അവഗണന; ബ്ലാസ്റ്റേഴ്സിനെതിരെ പ്രതിഷേധവുമായി ആരാധകർ