in , , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പ്രകടനം കൊള്ളാം; ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ…


2024-25 സീസൺ മുന്നോടിയായുള്ള  ട്രാൻസ്ഫർ വിൻഡോ നിലവിൽ ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോകുന്നതനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് താരമായ നിഷു കുമാറിനെ സ്ഥിര കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്സി. ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു പന്ത് തട്ടിയിരുന്നത്. പരിശീലകൻ കാർലെസ് ക്യുഡ്രാറ്റിന് താരത്തിന്റെ പ്രകടനത്തിൽ സന്തുഷ്ടനായതോടെയാണ് ഈസ്റ്റ് ബംഗാൾ താരത്തിന്റെ കരാർ പുതുക്കുന്നത്.

2020ൽ ബംഗളുരു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിലെത്തിയ താരം ബ്ലാസ്റ്റേഴ്‌സിനായി 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഇരു ടീമും പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐപിഎൽ 2024 ഫാൻസ്‌ ടീം ഓഫ് ദി സീസൺ;സഞ്ജുവും ധോണിയും കോഹ്‌ലിയും ടീമിൽ

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തി ഏഷ്യയിലെ ടോപ് ലീഗുകൾ; കണ്ണ് വെച്ചവനെ എതിരാളികൾ പൊക്കും