in , , , ,

OMGOMG LOVELOVE CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തി ഏഷ്യയിലെ ടോപ് ലീഗുകൾ; കണ്ണ് വെച്ചവനെ എതിരാളികൾ പൊക്കും

കേരളാ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു വിദേശ പ്രതിരോധതാരത്തെ ആവശ്യമാണ്. കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്നവരിൽ മാർക്കോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മറ്റൊരു വിദേശ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ച് അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കേരളാ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു വിദേശ പ്രതിരോധതാരത്തെ ആവശ്യമാണ്. കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്നവരിൽ മാർക്കോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മറ്റൊരു വിദേശ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ച് അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്തായാലും ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു വിദേശ പ്രതിരോധതാരത്തെ ആവശ്യമാണ്. അതിനായി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ചു എന്ന റൂമറുകൾ പ്രചരിച്ച താരമാണ് ഓസ്‌ട്രേലിയൻ ലീഗിലെ ബ്രിസ്ബയിൻ റോയേഴ്സിന്റെ ഇംഗ്ലീഷ് താരം ടോം അൽഡ്രെഡ്. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് താരത്തെയും ബ്ലാസ്റ്റേഴ്സിനെയും ബന്ധപ്പെടുത്തി റൂമറുകൾ പ്രചരിച്ചത്.

എന്ന അത് വെറുമൊരു റൂമറല്ല എന്ന് താരം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. താരത്തിന് ഇന്ത്യയിൽ നിന്നും ഓഫർ വന്നതായി താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏത് ക്ലബാണ് തനിക്ക് വേണ്ടി രംഗത്ത് വന്നത് എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. നേരത്തെ റൂമറുകൾ പ്രചരിച്ചത് കൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെയായിരിക്കും താരത്തിന് പിന്നിലുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ താരത്തിന് ഇന്ത്യയിൽ നിന്ന് മാത്രമല്ല, കൊറിയ, തായ്ലാന്റ്, മലേഷ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുണ്ട്. അതിനാൽ ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കണമെങ്കിൽ കുറച്ച് വിയർക്കേണ്ടി വരും. കാരണം ഐഎസ്എല്ലിനെക്കാൾ നിലവാരമുള്ള ലീഗുകളാണ് കൊറിയയിലേതും മലേഷ്യയിലേതും തായ്ലാൻന്റിലേതും. എഎഫ്സിയുടെ ക്ലബ് റാങ്കിങ്ങിൽ ഐഎസ്എല്ലിനെക്കാൾ മുൻ പന്തിയിൽ നിൽക്കുന്നതും എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റിന് നേരിട്ട് യോഗ്യതയുമുള്ള ലീഗുകളിൽ നിന്ന് ഓഫർ വരുമ്പോൾ താരം ഇന്ത്യ തിരഞ്ഞെടുക്കുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

ALSO READ: ആശാന് കടുത്ത അവഗണന; ബ്ലാസ്റ്റേഴ്സിനെതിരെ പ്രതിഷേധവുമായി ആരാധകർ

പ്രകടനം കൊള്ളാം; ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ…

ബൈജൂസ് പോയി ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാരായി ഗൾഫ് ബ്രാൻഡ്