in , ,

LOLLOL OMGOMG AngryAngry LOVELOVE CryCry

കൊടുത്ത കാശിന് മുതലായില്ല; ഐപിഎൽ 2024 ഫ്ലോപ്പ് താരങ്ങൾ ഇവർ 3 പേർ

24.75 കോടി മുടക്കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും 20.50 കോടി കൊടുത്ത് ഹൈദരാബാദ് ടീമിലെടുത്ത നായകന്‍ പാറ്റ് കമിന്‍സും പ്രതീക്ഷ കാത്തപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത 3 താരങ്ങൾ കൂടിയുണ്ട്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഐപിഎൽ 2024 സീസൺ അവസാനിച്ചിരിക്കുകയാണ്. ഫൈനലിൽ സൺറൈസസ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ മൂന്നാം കിരീടം നേടിയിരിക്കുകയാണ്. ഐപിഎൽ കഴിഞ്ഞെങ്കിലും ഐപിഎൽ സീസണെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്.

കോടികൾ മുടക്കി ടീമിലെടുത്തിട്ടും തിളങ്ങാൻ കഴിയാത്ത താരങ്ങളെ പറ്റിയാണ് പ്രധാന ചർച്ച. 24.75 കോടി മുടക്കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും 20.50 കോടി കൊടുത്ത് ഹൈദരാബാദ് ടീമിലെടുത്ത നായകന്‍ പാറ്റ് കമിന്‍സും പ്രതീക്ഷ കാത്തപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത 3 താരങ്ങൾ കൂടിയുണ്ട്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

  1. ഗ്ലെൻ മാക്‌സ്‌വെൽ

ആർസിബി ജേഴ്സിയിൽ മോശം സീസണായിരുന്നു മാസ്‌വെല്ലിനിത്. ആര്‍സിബിക്കായി 10 മത്സരങ്ങളില്‍ കളിച്ച മാക്സ്‌വെല്‍ ആകെ നേടിയത് 52 റണ്‍സാണ്. ഇതില്‍ കൊല്‍ക്കത്തക്കെതിരെ ഒരു മത്സരത്തില്‍ 28 റണ്‍സ് നേടിയതൊഴിച്ചാല്‍ പിന്നീട് കളിച്ച എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് ആകെ നേടിയത് 24 റണ്‍സ് മാത്രമാണ്. 11 കോടി മുടക്കിയാണ് താരത്തെ ആർസിബി നിലനിർത്തിയത്. എന്നാൽ ആ മികവ് താരത്തിന് പുറത്തെടുക്കാൻ കഴിഞ്ഞില്ല.

  1. ദേവ്ദത്ത് പടിക്കല്‍

7.75 കോടി രൂപക്ക് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിലെത്തിയ മലയാളി താരം ദേവ്ദത്ത് പഠിക്കലും ഇത്തവണ നിറംമങ്ങി. സീസണില്‍ കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ 53 പന്തുകള്‍ നേരിട്ട പടിക്കല്‍ ആകെ അടിച്ചത് 38 റണ്‍സ് മാത്രം.

  1. കുമാർ കുശാഗ്ര

7.2 കോടി മുടക്കി ഡൽഹി കാപിറ്റൽസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുശാഗ്രയെ സ്വന്തമാക്കിയപ്പോള്‍ താരം ഐപിഎല്ലിൽ തിളങ്ങുമെന്ന് പലരും കരുതി. നാലു കളികളില്‍ മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ കുശാഗ്ര കൊടുത്ത കാശിന് മുതലായില്ല. മൂന്ന് ഇന്നിംഗ്സിസുകളിൽ ബാറ്റ് ചെയ്ത താരം ആകെ നേടിയത് മൂന്ന് റണ്‍സ് മാത്രവും. ഉയര്‍ന്ന സ്കോറാകട്ടെ രണ്ട് റണ്‍സും. 42.86 മാത്രമായിരുന്നു യുവതാരത്തിന്‍റെ സീസണിലെ സ്ട്രൈക്ക് റേറ്റ്.

കോൺട്രാക്ട് എക്സ്ടെൻഷൻ; ഇന്ത്യൻ താരത്തിന് പുതിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിച്ചതിന് പിന്നാലെ സൂപ്പർ താരം എതിരാളികളിലേക്ക്..