കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ താരങ്ങൾക്ക് പുതിയ കരാർ നൽകുന്നതിന്റെ തിരക്കിലാണ്. ടീമിലെ യുവതാരങ്ങൾക്കും വലിയ ഭാവി കണക്കാക്കുകയും ചെയ്യുന്ന താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ പുതിയ കരാർ നൽകുന്നത്. ഇത്തരത്തിൽ ഒരു താരത്തിന് കൂടി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നല്കാൻ ഒരുങ്ങുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം നായകൻ യോയിഹെൻബ മീതെയ്ക്കാൻ ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നല്കാൻ ഒരുങ്ങുന്നത്. താരത്തിന്റെ കരാർ മെയ് 31 കൂടി അവസാനിക്കും. ഈ സാഹചര്യത്തിലാണ് താരത്തിന് പുതിയ കരാർ നല്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
20 കാരനായ യോയിഹെൻബ മണിപ്പൂരിൽ നിന്നുള്ള താരമാണ്. 2020 ൽ ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിലെത്തിയ താരത്തിന് കഴിഞ്ഞ സീസണിലാണ് സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത്.
കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ചെറിയ സമയമാണ് താരത്തിന് ലഭിച്ചത്. എങ്കിലും വലിയ ഭാവി കണക്കാക്കുന്ന താരമാണ് യോയിഹെൻബ.
ഡിഫൻസീവ് മിഡ്‌ഫീൽഡാണ് താരത്തിന്റെ പ്രധാന പൊസിഷനെങ്കിലും സെൻട്രൽ മിഡ്ഫീൽഡർ, അറ്റാക്കിങ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് ഈ 20 കാരൻ. കളത്തിൽ മികച്ച വിഷനോടെ കളിയ്ക്കാൻ കെല്പുള്ള താരമെന്ന വിശേഷണം കൂടി യോയിഹെൻബയ്ക്കുണ്ട്.