in , , , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

വിബിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരം കാണിച്ചു; ഇനി എന്തും സംഭവിക്കാം

2024 മെയ് 31 നാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിക്കുന്നത്. നിലവിൽ ഫ്രീ ഏജന്റാണ് താരം. അതിനാൽ അടുത്ത ക്ലബെതെന്ന് താരത്തിന് തീരുമാനിക്കാനുള്ള അവസരമുണ്ട്. ഇക്കാര്യത്തിൽ ക്ലബിന് ഇടപെടാനാവില്ല. ക്ലബ്ബിന്റെ കരാറിലുള്ള താരങ്ങളുടെ കാര്യത്തിൽ മാത്രമേ ക്ലബിന് ഇടപെടാൻ കഴിയുകയുള്ളു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് മലയാളി താരം വിബിൻ മോഹൻ. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെയും ഇവാൻ ആശാന്റെയും ശ്രദ്ധ നേടിയെടുത്ത താരം ടീമിന്റെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു. ഇപ്പോഴിതാ താരത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ ചില നീക്കങ്ങൾ നടക്കുകയാണ് എന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്ററായ റെജിൻ ടി ജെയ്‌സിന്റെ റിപ്പോർട്ട് പ്രകാരം 3 ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ നടത്തുന്നത്. എന്നാൽ താരത്തെ യാതൊരു കാരണവശാലും വിട്ട് കൊടുക്കില്ല എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്.

2024 മെയ് 31 നാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിക്കുന്നത്. നിലവിൽ ഫ്രീ ഏജന്റാണ് താരം. അതിനാൽ അടുത്ത ക്ലബെതെന്ന് താരത്തിന് തീരുമാനിക്കാനുള്ള അവസരമുണ്ട്. ഇക്കാര്യത്തിൽ ക്ലബിന് ഇടപെടാനാവില്ല. ക്ലബ്ബിന്റെ കരാറിലുള്ള താരങ്ങളുടെ കാര്യത്തിൽ മാത്രമേ ക്ലബിന് ഇടപെടാൻ കഴിയുകയുള്ളു.

ഇനി ബ്ലാസ്റ്റേഴ്സിന്റെ മുന്നിലെ ഓപ്‌ഷൻ താരത്തിന് പുതിയ കരാർ നൽകുക എന്നതാണ്. താരത്തിന് പുതിയ കരാർ നൽകിയതായി ഇത് വരെ റിപ്പേർട്ടുകളൊന്നും വന്നിട്ടില്ല. ഇനി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ വാഗ്ദാനം ചെയ്താൽ തന്നെ ആ കരാർ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താരമാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു കാരണവശാലും താരത്തെ വിട്ട് കൊടുക്കില്ല എന്ന നിലപാട് സ്വീകരിക്കുമ്പോൾ ഫ്രീ ഏജന്റ് ആയതിനാൽ താരത്തിന് കാര്യങ്ങൾ തീരുമാനിക്കാം എന്നതാണ് ആരാധകരെ ആശങ്കപെടുത്തുന്ന കാര്യം. താരത്തിന്റെ കരാർ നേരത്തെ ബ്ലാസ്റ്റേഴ്‌സ് പുതുക്കേണ്ടതായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഈ പ്രശ്‌നം ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരില്ലായിരുന്നു. താരത്തിന് നേരത്തെ കരാർ നൽകാത്തത് ബ്ലാസ്റ്റേഴ്സിന്റെ മണ്ടത്തരങ്ങളിൽ ഒന്നാണ്.

കൊഹ്‍ലിയെയും ബുംറയെയും നയിക്കാൻ സഞ്ജു; പിന്നാലെ വിമർശനം

കോൺട്രാക്ട് എക്സ്ടെൻഷൻ; ഇന്ത്യൻ താരത്തിന് പുതിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ്