in , , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ ഒപ്പിടാത്തതോടെ ക്ലബ് താരത്തെ വിൽക്കാനാണ് സാധ്യത. കാരണം താരത്തെ ഇപ്പോൾ വിറ്റാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ വാങ്ങിക്കാൻ കഴിയും. എന്നാൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരം ഫ്രീ ഏജന്റ്റ് ആവുന്നതോടെ താരത്തെ കൈ വിട്ടാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കില്ല.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി ക്ലബ് വിടാൻ സാധ്യത. താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നതായി ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ കരാർ അടുത്ത സീസണിൽ അവസാനിക്കാനിരിക്കവെയാണ് ഈ നീക്കം.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടുമൊരു ഗ്രീക്ക് താരം?; മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

ബംഗളുരു എഫ്സിയും ചെന്നൈയിൻ എഫ്‌സിയുമാണ് താരത്തിനായി രംഗത്ത് വന്നിട്ടുള്ളത്. രാഹുലിന്റെ കരാർ 2025 ഓടെ അവസാനിക്കും. താരം ഇത് വരെ കരാർ പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഓഫർ ചെയ്ത പുതിയ കരാർ താരം നിരസിക്കുകയും ചെയ്തു.

ALSO READ: പെപ്രയുടെ കാര്യവും തീരുമാനമായി

ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ ഒപ്പിടാത്തതോടെ ക്ലബ് താരത്തെ വിൽക്കാനാണ് സാധ്യത. കാരണം താരത്തെ ഇപ്പോൾ വിറ്റാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ വാങ്ങിക്കാൻ കഴിയും. എന്നാൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരം ഫ്രീ ഏജന്റ്റ് ആവുന്നതോടെ താരത്തെ കൈ വിട്ടാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കില്ല.

ALSO READ: ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

ക്ലബ്ബുമായി കരാർ പുതുക്കാത്ത താരത്തെ ട്രാൻസഫർ ഫീ വാങ്ങിച്ച് വിൽക്കാൻ തന്നെയായായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ നീക്കം.

ALSO READ: ‘താങ്ക്യു’ അവസാനിച്ചിട്ടില്ല; ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിടും

അതേ സമയം, രാഹുലിനെ കൂടാതെ ജീക്സൺ, സന്ദീപ്, ഇഷാൻ, തുടങ്ങിയവർക്കും 2025 ൽ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കും. ഇവരാരും പുതിയ കരാറിൽ ഒപ്പിട്ടെല്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഈ താരങ്ങളെ വിൽക്കാൻ ശ്രമിക്കുമെന്ന വാർത്ത നേരത്തെ പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി റിപ്പോർട്ട് ചെയ്തിരുന്നു.

അയർലാൻഡിനെതിരെ സഞ്ജു ആദ്യ ഇലവനിൽ ഇടം നേടുമോ? സാധ്യതകൾ ഇങ്ങനെ….

ദി ഡോർ ഈസ് ഓപ്പൺ; നെയ്മർക്ക് യൂറോപ്യൻ ലീഗിലേക്ക് തിരിച്ചെത്താം…