in , , ,

ആ പ്രതിക്ഷയും അവസാനിച്ചു; ക്യാപ്റ്റൻ ലിത്വാനിയും ബ്ലാസ്റ്റേഴ്‌സ് വിട്ടു…

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ലൂണക്ക് പരിക്കേറ്റപ്പോൾ ബ്ലാസ്റ്റേഴ്‌സ് പകരക്കാരനായി കൂടാരത്തിലെത്തിച്ച താരമായിരുന്നു ലിത്വാനിയൻ നാഷണൽ ടീം ക്യാപ്റ്റൻ ഫെഡോർ സെർണിച്ച്.

എന്നാൽ അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഫെഡോറിനോട്‌ വിട പറഞ്ഞിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ട കാര്യം ആരാധകരെ അറിയിച്ചത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ ഫെഡോറിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ ഒരു ഇടം നേടാൻ കഴിഞ്ഞിരുന്നു. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം, ബ്ലാസ്റ്റേഴ്‌സിനായി പത്ത് മത്സരങ്ങൾ നിന്ന് മൂന്ന് ഗോൾ നേടിയിട്ടുണ്ട്.

എന്തിരുന്നാലും താരത്തിന്റെ അടുത്ത ക്ലബ്‌ ഏതായിരിക്കും എന്നതിൽ വ്യക്തതയില്ല. താരത്തിന്റെ വരാൻ പോവുന്ന കരിയറിന് എല്ലാവിധ ആശംസകളും നേരുന്നു.

ഒടുവിൽ അഡ്രിയാൻ ലൂണയുടെ പകരക്കാരനെയും കേരള ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി..

അയർലാൻഡിനെതിരെ സഞ്ജു ആദ്യ ഇലവനിൽ ഇടം നേടുമോ? സാധ്യതകൾ ഇങ്ങനെ….