in , ,

LOVELOVE LOLLOL AngryAngry

‘ഒരൊറ്റ ഓവർ എറിഞ്ഞതിന് 4 കോടി രൂപ പ്രതിഫലം’; ഐപിഎല്ലിൽ സ്റ്റാർക്കിനെക്കാൾ വലിയ കോടിശ്വേരൻ വേറെയുണ്ട്

കളിച്ച കളിയുടെ എണ്ണവും വാങ്ങിച്ച പ്രതിഫലവും താരതമ്യം ചെയ്യുമ്പോൾ സ്റ്റാർക്കിനെക്കാൾ വിലയേറിയ താരങ്ങൾ ഈ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. അത്തരത്തിലുള്ള 3 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

ഐപിഎൽ 2024 ലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായിരുന്നു ഓസ്‌ട്രേലിയൻ സ്പീഡ് എക്സ്പ്രസ് മിച്ചൽ സ്റ്റാർക്ക്. 24.75 കോടിയാണ് താരത്തിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്. അതിന്റെ ഗുണവും അവർക്കുണ്ടായിട്ടുണ്ട്. 2024 ലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാർക്കെങ്കിലും സ്റ്റാർക്കിനെക്കാൾ മികച്ച മൂല്യമുണ്ടാക്കിയ മറ്റു ചില താരങ്ങൾ കൂടിയുണ്ട്.

കളിച്ച കളിയുടെ എണ്ണവും വാങ്ങിച്ച പ്രതിഫലവും താരതമ്യം ചെയ്യുമ്പോൾ സ്റ്റാർക്കിനെക്കാൾ വിലയേറിയ താരങ്ങൾ ഈ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. അത്തരത്തിലുള്ള 3 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

  1. ജെയ് റിച്ചാർഡ്സൺ

അഞ്ച് കോടി മുടക്കി ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ താരമാണ് ഓസ്‌ട്രേലിയക്കാരനായ ജെയ് റിച്ചാർഡ്സൺ. എന്നാൽ വമ്പൻ ബൗളിംഗ് നിരയുണ്ടായ ഡൽഹി നിരയിൽ ജെയ് റിച്ചാർഡ്സണ് ആകെ ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. ആ മത്സരത്തിൽ 40 റൺസ് വിട്ട് കൊടുത്ത താരത്തിന് വിക്കറ്റൊന്നും വീഴ്ത്താൻ കഴിഞ്ഞില്ല. അതിനാൽ പിന്നീട് താരത്തിന് അവസരവും ലഭിച്ചില്ല. അഞ്ച് കോടി മുടക്കി ഡൽഹി ടീമിലെത്തിച്ച ജെയ് റിച്ചാർഡ്സണ് ആകെ ഒരൊറ്റ മത്സരമാണ് കളിയ്ക്കാൻ സാധിച്ചത്. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ ഒരൊറ്റ മത്സരം കളിച്ചതിന് റിച്ചാർഡ്സണ് ലഭിച്ചത് അഞ്ച് കോടി രൂപയാണ്.

  1. ഉമ്രാൻ മാലിക്ക്

ഇന്ത്യയുടെ അടുത്ത സ്പീഡ് എക്സ്പ്രസായി മാറുമെന്ന് കണക്ക് കൂട്ടിയ മാലിക്കിന് ഈ സീസണിൽ ആകെ ഒരൊറ്റ മത്സരം മാത്രമാണ് കളിയ്ക്കാൻ സാധിച്ചത്. 4 കോടി രൂപയ്ക്കാണ് മാലിക്കിനെ ഹൈദരാബാദ് നിലനിർത്തിയത്. എന്നാൽ മാലിക്കിന് ആകെ ഒരൊറ്റ മത്സരമാണ് കളിയ്ക്കാൻ അവസരം ലഭിച്ചത്. ആ മത്സരത്തിൽ ഒരൊറ്റ ഓവറാണ് താരം എറിഞ്ഞത്. അതിൽ 15 റൺസ് താരം വിട്ട് കൊടുക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ 4 കോടി രൂപ മുടക്കിയ താരം എറിഞ്ഞത് ആകെ ഒരൊറ്റ ഓവറാണ്.

  1. ജോഷ് ലിറ്റിൽ

ഐപിഎൽ കളിച്ച ആദ്യ അയർലൻഡ് താരമാണ് ലിറ്റിൽ. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടീമിലെത്തിച്ച താരത്തെ 4.4 കോടി മുടക്കിയാണ് ഗുജ്‌റാത്ത് ഇത്തവണയും നിലനിർത്തിയത്. എന്നാൽ കീപ്പർ സഹായ്ക്കേറ്റ പരിക്ക് മൂലം വലിയ അവസരങ്ങൾ ലിറ്റിലിന് ലഭിച്ചില്ല. സാഹയ്ക്ക് പരിക്കേറ്റതോടെ മറ്റൊരു വിക്കറ്റ് കീപ്പറായ വേഡിനെ ടീമിലുൾപ്പെടുത്താൻ ഗുജാറാത്ത് നിർബന്ധിതരാവുകയും അവരുടെ ഒരു വിദേശ സ്ലോട്ട് നഷ്ടമാവുകയും ചെയ്തു. കൂടാതെ സ്‌പെൻസർ ജോൺസന്റെ വരവും താരത്തിന് അവസരം കുറച്ചു. ആകെ ഒരൊറ്റ മത്സരം കളിച്ച താരം നാലോവറിൽ 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിനെതിരെ അതി രൂക്ഷമായ കമെന്റുകളുമായി ആരാധകർ രംഗത്ത്; കാരണം ഇതാണ്…

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി എതിരാളികൾ