in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിനെതിരെ അതി രൂക്ഷമായ കമെന്റുകളുമായി ആരാധകർ രംഗത്ത്; കാരണം ഇതാണ്…

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ഇവാൻ വുകമനൊവിച്ചിനെ പരിശീലക സ്ഥാനത് നിന്ന് പുറത്താക്കി ചോദിച്ച് ഇപ്പോഴും ഒട്ടേറെ ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ അരങ്ങേറുന്നത്.

ആശാന്റെ താല്പര്യ പ്രകാരമല്ല ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ആശാനെ പുറത്താക്കിയത് പറഞ്ഞും അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നും. ഇപ്പോളിത ഇതിനൊക്കെ ശെരി വെക്കുന്ന സംഭവമാണ് തിങ്കളാഴ്ച നടന്നിരിക്കുന്നത്.

മെയ്‌ 27 തിങ്കളാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പത്താം വാർഷികമായിരുന്നു. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെയും പരിശീലകരെയും ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ഒരു പോസ്റ്റർ സാമൂഹിക മാധ്യമങ്ങൾ വഴി ഷെയർ ചെയ്തിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകനായ ഇവാനാശാന്റെ ചിത്രം ഈ പോസ്റ്ററിൽ മാനേജ്‍മെന്റ് ഉൾപെടുത്തിയിട്ടില്ല. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബ്ലാസ്റ്റേഴ്‌സിനെതിരെ അതി രൂക്ഷമായ കമെന്റുകൾ ഇടാൻ തുടങ്ങിയത്.

രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും

‘ഒരൊറ്റ ഓവർ എറിഞ്ഞതിന് 4 കോടി രൂപ പ്രതിഫലം’; ഐപിഎല്ലിൽ സ്റ്റാർക്കിനെക്കാൾ വലിയ കോടിശ്വേരൻ വേറെയുണ്ട്