in , , , ,

OMGOMG CryCry LOLLOL AngryAngry LOVELOVE

രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും

വരും ദിവസങ്ങളിൽ ക്ലബ് വിട്ട് പോകുന്നവരെ കുറിച്ചും ക്ലബ്ബിലേക്ക് പുതുതായി വരുന്നവരെയും കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കും. അതിന് മുന്നോടിയായി അടുത്ത സീസണിൽ രണ്ട് താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാദ്ധ്യതകൾ ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.

ഐഎസ്എൽ ക്ലബ്ബുകളിൽ ഇത് കൊഴിഞ്ഞ് പോക്കിന്റെയും പുത്തൻ വരവിൻെറയും കാലമാണ്. കേരളാ ബ്ലാസ്റ്റേഴ്സിലും ഇത്തരത്തിലുള്ള കൊഴിഞ്ഞ് പോക്കും പുത്തൻ വരവുമുണ്ട്. ദിമിത്രി ദയമന്തക്കോസ് ഇത്തവണ ബ്ലാസ്റ്റേഴ്സിൽ നിന്നും കൊഴിഞ്ഞ് പോയ പൂവാണ്. ഗോവയിൽ നിന്നുള്ള നോഹ സദോയി ക്ലബ്ബിലെ പുത്തൻ വരവാണ്.

വരും ദിവസങ്ങളിൽ ക്ലബ് വിട്ട് പോകുന്നവരെ കുറിച്ചും ക്ലബ്ബിലേക്ക് പുതുതായി വരുന്നവരെയും കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കും. അതിന് മുന്നോടിയായി അടുത്ത സീസണിൽ രണ്ട് താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാദ്ധ്യതകൾ ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.

മലയാളി താരം രാഹുൽ കെപി, ഇഷാൻ പണ്ഡിത എന്നിവരുടെ അപ്‌ഡേറ്റുകളാണ് മാർക്കസ് പുറത്ത് വിട്ടത്. രണ്ട് പേർക്കും 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും രണ്ട് പേരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന കാര്യത്തിൽ മാർക്കസ് ഉറപ്പ് നൽകുന്നില്ല.

കെപി രാഹുലിന്റെ ഭാവിയെ പറ്റി തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും എന്നാൽ ഇഷാൻ പണ്ഡിത അടുത്ത സീസണിലേക്കായി പുതിയ ക്ലബ്ബുകൾ അന്വേഷിക്കുന്നതായി മനസിലാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ താരമാണ് ഇഷാൻ പണ്ഡിത. എന്നാൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചില്ല. ലഭിച്ച അവസരങ്ങൾ മുതലെടുക്കാനും താരത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് താരം പുതിയ ക്ലബ് അന്വേഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് മറന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആശാനെ മറക്കൂല😍🔥

ബ്ലാസ്റ്റേഴ്‌സിനെതിരെ അതി രൂക്ഷമായ കമെന്റുകളുമായി ആരാധകർ രംഗത്ത്; കാരണം ഇതാണ്…