in ,

കേരള ബ്ലാസ്റ്റേഴ്‌സ് മറന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആശാനെ മറക്കൂല😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരിശീലിപ്പിച്ച തുടർച്ചയായ മൂന്ന് സീസണുകളിലും പ്ലേഓഫിൽ എത്തിച്ച സെർബിയൻ തന്ത്രഞ്ജൻ ഇവാൻ വുകമനോവിച് ഈ സീസണോടെ ടീമിനോട് വിട പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരിശീലിപ്പിച്ച തുടർച്ചയായ മൂന്ന് സീസണുകളിലും പ്ലേഓഫിൽ എത്തിച്ച സെർബിയൻ തന്ത്രഞ്ജൻ ഇവാൻ വുകമനോവിച് ഈ സീസണോടെ ടീമിനോട് വിട പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ സീസണിൽ പരിശീലിപ്പിച്ച പരിശീലകനായ ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ഏറ്റവും പ്രിയപ്പെട്ട പരിശീലകനായി മാറിയിട്ടുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബ് രൂപീകരിച്ച ഇന്ന് പത്തുവർഷം തികയുകയാണ്. ഇത് സംബന്ധിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്ററുകൾ പങ്കുവെച്ച കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് സീസണിലും തങ്ങളുടെ പരിശീലകനായ ഇവാൻ വുകമനോവിചിനെ മനഃപൂർവം പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കിയതായി ആരാധകർ അഭിപ്രായപ്പെട്ടു .

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാനെ പോസ്റ്ററിൽ ഉൾപ്പെടുത്താത്തത് ഏറെ ശ്രദ്ദേയമാണ്. കോപ്പൽ, ഡേവിഡ് ജെയിംസ് എന്നീ കോച്ചുമാരെയും മുൻ കാല താരങ്ങളെയും ഉൾപ്പെടുത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇവാനെ തഴഞ്ഞു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധക കൂട്ടമായ മഞ്ഞപ്പട ആശാനേ മറന്നില്ല. 10 വർഷം പൂർത്തിയായതിന്റെ തങ്ങളുടെ പോസ്റ്ററിൽ ആശാനേയും മഞ്ഞപ്പട ഉൾപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച പരിശീലകനായാണ് ഇവാനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ബൈജൂസ് പോയി ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാരായി ഗൾഫ് ബ്രാൻഡ്

രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും