in , , , , ,

CryCry OMGOMG LOLLOL LOVELOVE AngryAngry

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി എതിരാളികൾ

കഴിഞ്ഞ സീസണിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം നിശൂകുമാർ ഈസ്റ്റ് ബംഗാളിലേക്ക് പോയത്. ഈസ്റ്റ് ബംഗാളിന് താരത്തെ കൈമാറിയെങ്കിലും താരം ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ടിലുള്ള താരം തന്നെയായിരുന്നു. ലോൺ അടിസ്ഥാനത്തിനാലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് കൈമാറിയത്.

ഇപ്പോഴിതാ ലോൺ അടിസ്ഥാനത്തിൽ കൈമാറിയ താരത്തെ ഈസ്റ്റ് ബംഗാൾ സ്ഥിര കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ ലോൺ വ്യവസ്ഥ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ഈസ്റ്റ് ബംഗാൾ സ്ഥിര കരാറിൽ സ്വന്തമാക്കിയത്.

2020 ലാണ് ബംഗളുരു എഫ്സിയിൽ നിന്നും താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. ബംഗളുരുവിലെ മികച്ച പ്രകടനമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ കാരണം. എന്നാൽ ബംഗളുരുവിലെ മികവ് താരത്തിന് ബ്ലാസ്റ്റേഴ്സിൽ ആവർത്തിക്കാനായില്ല.

പരിക്കും ജെസ്സലിന്റെ മികച്ച പ്രകടനവും താരത്തെ സൈഡ് ബെഞ്ചിലിരുത്തി. ഇതോടെയാണ് താരത്തെ സ്ഥിര കരാറിൽ വേണമെങ്കിൽ വാങ്ങിക്കാം എന്ന ഉപാധി വെച്ച് ഒരു സീസണിലേക്ക് ഈസ്റ്റ് ബംഗാളിലേക്ക് ലോണിൽ അയച്ചത്.

ഈസ്റ്റ് ബംഗാളിൽ അത്യാവശ്യം മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ തയ്യാറാവുകയായിരുന്നു.

‘ഒരൊറ്റ ഓവർ എറിഞ്ഞതിന് 4 കോടി രൂപ പ്രതിഫലം’; ഐപിഎല്ലിൽ സ്റ്റാർക്കിനെക്കാൾ വലിയ കോടിശ്വേരൻ വേറെയുണ്ട്

പ്രതീക്ഷിച്ചത്ര പോരാ.. ബ്ലാസ്റ്റേഴ്‌സ്  വിടണമെന്ന് വാശിയിൽ സൂപ്പർ താരം പുതിയ ടീമുകളെ തേടുന്നു..