in ,

LOLLOL OMGOMG CryCry

പ്രതീക്ഷിച്ചത്ര പോരാ.. ബ്ലാസ്റ്റേഴ്‌സ്  വിടണമെന്ന് വാശിയിൽ സൂപ്പർ താരം പുതിയ ടീമുകളെ തേടുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ വാർത്തകളും ട്രാൻസ്ഫർ നീക്കങ്ങളുമാണ് പുറത്തുവരുന്നത്. അടുത്ത സീസണിലേക്ക് കടക്കുമ്പോഴേക്കും നിരവധി താരങ്ങൾ ടീമിലേക്ക് വരികയും ചില താരങ്ങൾ ടീമിൽ നിന്നും പുറത്തേക്ക് പോവും.

നിലവിൽ വരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം പ്രതീക്ഷയോടെ കഴിഞ്ഞ സീസണിൽ ടീമിലേക്ക് കൊണ്ടുവന്ന ഇന്ത്യൻ മുന്നേറ്റനിര താരമായ ഇഷാൻ പണ്ഡിത ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പം പ്രതീക്ഷിച്ചത്ര സമയം കഴിഞ്ഞ സീസണിൽ കളിക്കാൻ കഴിയാതിരുന്ന  ഇഷാൻ പണ്ഡിത ടീമിന് വേണ്ടി മികവാർന്ന പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞില്ല.

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കളി സമയം കുറവായതിനാൽ അടുത്ത സീസണിൽ പുതിയ ടീമിലേക്ക് കൂടുമാറാൻ ഇഷാൻ പണ്ഡിത ആഗ്രഹിക്കുന്നുണ്ട്. ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും നിലവിൽ പുതിയൊരു തട്ടകത്തിനായി ഓപ്ഷനുകൾ തിരയുകയാണ് ഇഷാൻ പണ്ഡിത.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി എതിരാളികൾ

മാഗ്നസ് എറിക്സൻ ബ്ലാസ്റ്റേഴ്‌സിലേക്കോ? പ്രതീക്ഷകൾ നൽകി ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്😍🔥