in , ,

അമ്പോ!! പഴയ പരിശീലകനൊപ്പം ഒന്നിച്ച് സൂപ്പർ താരം; വമ്പൻ സൈനിങ്ങുമായി ഐഎസ്എൽ വമ്പന്മാർ…

created by InCollage

നിലവിൽ അടുത്ത സീസൺ മുന്നോടിയായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒഡിഷ എഫ്സി ആരാധകർക്ക് സന്തോഷക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. IFTWC മാധ്യമയത്തിന്റെ റിപ്പോർട്ട്‌ പ്രകാരം ഒഡിഷ എഫ്സി ഹ്യൂഗോ ബൗമസിനെ സ്വന്തമാക്കിയിരിക്കുകയാണ്.

നിലവിൽ മോഹൻ ബഗാന്റെ താരമായ ഹ്യൂഗോയെ വമ്പൻ തുകയ്ക്കാണ് ഒഡിഷ സ്വന്തമാക്കിയിരിക്കുന്നത്. ഐഎസ്എലിൽ വളരെയധികം പരിചയസമ്പത്തുള്ള താരം മോഹൻ ബഗാൻ പുറമെ ഗോവ, മുംബൈ ക്ലബ്ബുകൾക്കായും പന്ത് തട്ടിയിട്ടുണ്ട്.

ഇതിൽ നിലവിലെ ഒഡിഷ പരിശീലകനായ സെർജിയോ ലോബറയുടെ കീഴിലാണ് താരം ഗോവയിലും മുംബൈയിലും കളിച്ചത്. എന്തിരുന്നാലും താരത്തിന്റെ സൈനിങ് ഒഡിഷ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഓപ്പണിംഗില്‍ രോഹിത്തും കോലിയും; ആദ്യ ഇലവനെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് ടീമിനോടപ്പമുള്ള മാധ്യമ പ്രവർത്തകൻ

മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്